കൊച്ചി: ആന്തൂറിലെ പാർഥ കൺവെൻഷൻ സെൻററിെൻറ പ്ലാനിന് അനുമതി വൈകിയത് ആർക്കിടെക്ടി െൻറ പിഴവുമൂലമെന്നും നഗരസഭക്ക് വീഴ്ചകളുണ്ടായിട്ടില്ലെന്നും സെക്രട്ടറി ഹൈകോ ടതിയിൽ. ഉടമയുടെയും ആര്ക്കിടെക്ടിെൻറയും നിയമലംഘനങ്ങളും പിഴവുകളുമാണ് പലഘട് ടത്തിലും അനുമതി വൈകാൻ കാരണമായതെന്നും നഗരസഭ സെക്രട്ടറി എം. സുരേശൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
കൺവെൻഷൻ സെൻററിന് അനുമതി നിഷേധിച്ചെന്നതരത്തിെല ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കൺവെൻഷൻ സെൻററിെൻറ നിർമാണത്തിൽ ചട്ടലംഘനം ഉണ്ടായതിനാൽ അത് പരിഹരിക്കാനാണ് കാലതാമസം വന്നത്. തളിപ്പറമ്പ് നഗരസഭയും പിന്നീട് രൂപംകൊണ്ട ആന്തൂർ നഗരസഭയും നിർമാണവുമായി ബന്ധപ്പെട്ട അപാകതകൾ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. വിലക്കുള്ള മേഖലയിൽ നിർമാണം നടത്തിയതടക്കം ഏഴ് പോരായ്മ ചൂണ്ടിക്കാട്ടിയാണ് ഏറ്റവും ഒടുവിലെ നോട്ടീസുപോലും തയാറാക്കിയത്. എന്നാൽ, സാജെൻറ ആത്മഹത്യയെത്തുടർന്ന് ഇത് നൽകാനായില്ല.
പിന്നീട് വിജിലൻസ് വിഭാഗം പരിശോധന നടത്തി അപാകതകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. അഞ്ച് പോരായ്മ പരിഹരിച്ചെന്നും ബാക്കി ആറുമാസത്തിനുള്ളിൽ പരിഹരിക്കാമെന്നുമുള്ള ഉറപ്പിന്മേൽ അനുമതി രേഖയും നൽകി.
സാജെൻറ ആത്മഹത്യയിൽ നഗരസഭക്ക് ഒരുതരത്തിലുള്ള പങ്കുമില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.