ആധാർ കാർഡില്ലാത്ത നികുതിദായകന്‍റെ റി​േട്ടൺ സ്വീകരിക്കാൻ​ ഹൈകോടതി ഉത്തരവ്​

കൊച്ചി: ആധാർ കാർഡില്ലാത്തതിനാൽ ആദായ നികുതി റി​േട്ടൺ സമർപ്പിക്കാൻ കഴിയാത്തയാളുടെ റി​േട്ടൺ സ്വീകരിക്കാൻ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്​. ആധാർ -പാൻ ലിങ്ക്​ ചെയ്യാത്തതിനാൽ ത​​െൻറ ആദായ നികുതി റി​േട്ടൺ സ്വീകരിക്കുന്നി​ല്ലെന്ന്​ ചൂണ്ടിക്കാട്ടി എറണാകുളം അയ്യപ്പൻകാവ്​ സ്വദേശി പ്രശാന്ത്​ സുഗതൻ സമർപ്പിച്ച ഹരജിയിലാണ്​ ഉത്തരവ്​. സ്ഥിരമായി ആദായ നികുതി റി​േട്ടൺ സമർപ്പിക്കാറുള്ള തനിക്ക്​ റി​േട്ടൺ നൽകു​േമ്പാൾ ആധാർ നമ്പർ നൽകണമെന്ന വ്യവസ്ഥ പാലിക്കാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി നൽകിയത്​​. 

സ്വകാര്യതക്കുള്ള അവകാശത്തി​​െൻറ ലംഘനമാണെന്ന്​ കരുതുന്നതിനാൽ ഹരജിക്കാരൻ ഇതുവരെ ആധാർ എടുത്തിട്ടില്ല. ആധാർ നിർബന്ധമാക്കിയ​തിനെതിരെ മുൻ കർണാടക ഹൈകോടതി ജഡ്​ജി നൽകിയ ഹരജിയിൽ സ്വമേധയാ മാത്രമാകണം ആധാർ പദ്ധതിയിൽ അംഗമാകേണ്ടതെന്നും അത്​​ ഇല്ലാത്തതി​​െൻറ പേരിൽ ഒരു സർക്കാർ സേവനവും നിഷേധിക്കരുതെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിട്ടുണ്ട്​. ഇതിനിടെയാണ്​ 2017ലെ ധനകാര്യ നിയമത്തിൽ ​െഎ.ടി റി​േട്ടൺ സമർപ്പിക്കു​േമ്പാൾ ആധാർ നമ്പർ ചേർക്കണമെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തിയത്​. ഇതിനെതിരെ ചിലർ സുപ്രീംകോടതിയെ സമീപിച്ചു.

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിബന്ധനയും ഇതിനിടെ ഉണ്ടായി. ആധാർ നമ്പർ എടുത്തിട്ടില്ലാത്തവരുടെ കാര്യത്തിൽ വ്യവസ്​ഥ നടപ്പാക്കുന്നതിന്​ സ​ുപ്രീംകോടതി സ്​റ്റേ അനുവദിച്ചിട്ടുണ്ട്​.  എന്നാൽ,​ സുപ്രീംകോടതി ഉത്തരവ്​ പരിഗണിക്കാതെ ആധാർ നമ്പർ ഇല്ലാത്തവരുടെ റി​േട്ടൺ സ്വീകരിക്കാത്തതിനെ തുടർന്നാണ്​ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്​.

Tags:    
News Summary - High court allow to submit Income Tax Returns Without Aadhaar Card holder -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.