കെ. സുധാകരൻ: ഹൈകമാൻഡ്​ തീരുമാനം മുഴുവൻ കോൺഗ്രസുകാരും അംഗീകരിക്കും -ഉമ്മൻചാണ്ടി

തിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കിയ കോൺഗ്രസ്​​െഹെകമാൻഡി​ന്‍റെ തീരുമാനം മുഴുവൻ കോൺഗ്രസുകാരും പൂർണമായും അംഗീകരിക്കുമെന്ന്​ ഉമ്മൻ ചാണ്ടി. അതിൽ ഗ്രൂപ്പ്​ വിവേചനമില്ല.

ഏതെല്ലാം തരത്തിലാണ്​ കോൺഗ്രസിൽ മാറ്റം വേണ്ട​തെന്ന്​​ പുതിയ പ്രസിഡന്‍റ്​ വന്ന ശേഷം തീരുമാനിച്ച്​ അതുമായി മുന്നോട്ടു​േപാകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്​ ശക്​തിപ്പെടുക എന്നത്​ ഈ സംസ്​ഥാനത്തിന്‍റെയും ജനാധിപത്യ വിശ്വാസികളുടെയും പൊതുവായ ആവശ്യമാണ്​. ഇത്​ പൂർണമായും നിറവേറ്റാൻ ​കെ. സുധാകരന്​ കഴിയും എന്നാണ്​ പ്രതീക്ഷ. ആരും ഗ്രൂപ്പിന്​ അതീതരല്ല എന്ന കെ.സി. ജോസഫിന്‍റെ പ്രസതാവനയെ കുറിച്ച്​ പ്രതികരിക്കാൻ ഉമ്മൻചാണ്ടി വിസമ്മതിച്ചു.

മുമ്പും കോൺഗ്രസ്​ കേരളത്തിലും ദേശീയതലത്തിലും വൻ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്​. എന്നാൽ, ആ പരാജയത്തെ അതിജീവിച്ച്​ പൂർവാധികം ശക്​തിയോടെ തിരിച്ചു വന്നിട്ടുണ്ട്​. അത്​കൊണ്ട്​ ഇത്തവ​ണത്തെ പരാജയത്തിൽ ഒരുകോൺഗ്രസുകാരനും നിരാശനല്ല. -ഉമ്മൻ ചാണ്ടി പറഞ്ഞു.

Tags:    
News Summary - high command decision will be accepted by all Congress workers - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.