ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലും ജാഗ്രത

ഏറ്റുമാനൂർ: ഏറ്റുമാനൂർ-പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിൽ തിങ്കളാഴ്​ച രാവിലെ നടത്തിയ പരിശോധനയിൽ ഏറ്റുമാനൂർ സ്വദേശിയായ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന്​ ഏറ്റുമാനൂരിൽ ജാഗ്രത ശക്തമാക്കി.  

കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കയറ്റിക്കൊണ്ടുപോകാൻ എത്തിയ ആൾക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തിങ്കളാഴ്​ച പുലർച്ചെ മാർക്കറ്റിൽ എത്തിയ 28 പേരെ ആൻറിജെൻ ടെസ്​റ്റിനും വിധേയമാക്കി.

കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരമുണ്ട്​. മത്സ്യമാർക്കറ്റ്​ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ചൊവ്വാഴ്​ച മുതൽ 26 വരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ചങ്ങനാശേരിയിലും ജാഗ്രത ശക്​തമാക്കി. മാർക്കറ്റിൽ ആൻറി​െജൻ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് കടകൾ പ്രവർത്തിക്കുന്നത്.
 

Tags:    
News Summary - High alert in Ettumanoor and Changanassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.