ഹോട്ടൽ മുറിയിലെ കൊതുകുതിരിയിൽ ഒളികാമറ: പുറത്തറിഞ്ഞത് സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടതോടെ

കോഴിക്കോട്: ഹോട്ടൽ മുറിയിലെ കൊതുകുതിരിയിൽ ഒളികാമറ സ്ഥാപിച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകർത്തിയ സംഭവം പുറത്തറിഞ്ഞത് പ്രതി ബ്ലാക്ക് മെയിലിന് ശ്രമിച്ചതോടെ. സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്നും അവ പുറത്തുവിടാതിരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ട് തിരൂർ സ്വദേശിയായ ദമ്പതികളെ പ്രതി ബന്ധപ്പെടുകയായിരുന്നു. ഇവർ ഹോട്ടലിൽ മുറിയെടുത്ത് മാസങ്ങൾ കഴിഞ്ഞാണ് ബ്ലാക്ക് മെയിൽ ​െചയ്യാൻ ശ്രമിച്ചത്.

തുടർന്ന് ദമ്പതികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ ഹോട്ടൽ ജീവനക്കാരൻ ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീറിനെ (35) കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂർ പൊലീസ് പിടികൂടിയിരുന്നു.

കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് നവ ദമ്പതികൾ മുറിയെടുത്ത് താമസിച്ചത്. പിന്നീട് പ്രതി സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. തിരൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട്ടുവെച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ലാപ്ടോപ്പും ​കൊതുകുതിരി ലിക്വിഡിന്റെ രൂപത്തിലുള്ള കാമറയും പൊലീസ് കണ്ടെടുത്തു.

തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ കെ.വി. വിപിൻ, സി.പി.ഒമാരായ ധനീഷ് കുമാർ, അരുൺ, ദിൽജിത്ത്, സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Hidden camera in mosquito liquid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.