ഗാർഹിക പീഡനങ്ങൾ തടയാൻ 24 മണിക്കൂർ ഹെൽപ്പ്​ലൈൻ സേവനം

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്​ഥാനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അനായാസം പരാതി നൽകുന്നതിനായി വാട്​സ്​ആപ്പ് നമ്പർ പ്രവർത്തനം തുടങ്ങി.

എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിൻെറ സഹായത്തോടെ വനിത ശിശു വികസന വകുപ്പാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചത്.

9400080292 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം. ചൈൽഡ് ലൈൻ നമ്പറായ 1098 എന്ന നമ്പറിലും, സ്ത്രീകൾക്കുള്ള ഹെൽപ് ലൈനായ മിത്രയുടെ 181 എന്ന നമ്പറിലും പരാതികൾ നൽകാമെന്നും മുഖ്യമന്ത്രി ഫേസ്​ബുക്കിലൂടെ​ അറിയിച്ചു.

Tags:    
News Summary - Helpline Number For Women And Children -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.