തിരുവനന്തപുരം: വര്‍ക്കലയിൽ ഹെലിപാഡ് ക്ലിഫിൽനിന്ന് സെൽഫിയെടുക്കുന്നിതിനിടെ യുവാവ് താഴേ വീണു. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് വീണത്. തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശി ശരവണനാണ് താഴേക്ക് വീണത്. ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്നാണ് ഇയാൾ താഴേക്ക് വീണത്. അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഗ്നിരക്ഷാ സേനയെത്തി താഴെയിറങ്ങി യുവാവിനെ നെറ്റിൽ മുകളിലേക്ക് എത്തിച്ചു. ഏറെ ശ്രമകരമായിട്ടാണ് യുവാവിനെ പുറത്തെത്തിച്ചത്. സുഹൃത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് വീണത്. സുരക്ഷാ വേലി മറികടന്നാണ് ഇരുവരും കുന്നിന്‍റെ അറ്റത്ത് എത്തിയത്. പരിക്കേറ്റ ശരവണനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.