??????? ??????

ഹീര നിക്ഷേപ തട്ടിപ്പ്​ കേസ് ക്രൈംബ്രാഞ്ചിന്​ വിട്ടു

കോഴിക്കോട്​: ലാഭവിഹിതം വാഗ്​ദാനം ചെയ്​തുള്ള ഹീര ഗ്രൂപ്പി​​െൻറ നിക്ഷേപ തട്ടിപ്പ്​ കേസ് ക്രൈംബ്രാഞ്ചിന്​ വ ിട്ട്​ പൊലീസ്​ ഹെഡ്​ ക്വാർ​േട്ടഴ്​സിൽനിന്ന്​ ഉത്തരവിറങ്ങി. രണ്ടുകോടിയിലധികമുള്ള സാമ്പത്തിക തട്ടിപ്പ്​ കേ സുകൾ ലോക്കൽ പൊലീസിനുപകരം മറ്റു ഏജൻസികൾ അന്വേഷിക്കണമെന്ന​ ഉത്തരവ്​ മുൻനിർത്തി ചെമ്മങ്ങാട്​ എസ്​.​െഎ പി. ലക് ഷ്​മി കേസ്​ ക്രൈംബ്രാഞ്ചിന്​ വിടണമെന്നാവശ്യപ്പെട്ട്​ സിറ്റി പൊലീസ്​ മേധാവി കോറി സഞ്​ജയ്​ കുമാർ ഗുരുദിന്​​ റി​േപ്പാർട്ട്​ നൽകുകയും റിപ്പോർട്ട്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ ​ൈകമാറുകയും ചെയ്​തിരുന്നു. പിന്നാലെയാണ്​ കേസ്​ ക്രൈംബ്രാഞ്ചിന്​ വിടാനുള്ള തീരുമാനമുണ്ടായത്​. ​

ൈഹദരാബാദ്​ ആസ്​ഥാനമായ ഹീര ഗ്രൂപ്​​​ മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി നിക്ഷേപമായി സ്വീകരിച്ച 25 കോടിയോളം രൂപയാണ്​ തട്ടിയത്​. പലിശക്കു​ പകരം ലാഭവിഹിതം വാഗ്​ദാനം ചെയ്​തുള്ള തട്ടിപ്പിൽ പ്രവാസി മലയാളികളാണ്​ ഏറെയും വഞ്ചിക്കപ്പെട്ടത്​. കഴിഞ്ഞ ഒക്​ടോബർ 19നാണ്​​ സ്​ ഥാപനത്തിനെതിരെ ചെമ്മങ്ങാട്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ​െചയ്​ത്​.

98 സാക്ഷി മൊഴികൾ രേഖപ്പെടുത്തിയ പൊലീസ്​ സ്​ഥാപനത്തിൽ 40 പേർ പണം നിക്ഷേപിച്ചതി​​െൻറ ഒറിജിനൽ രേഖകളും ശേഖരിച്ചിരുന്നു. ഇവരുടേതായി മാത്രം മൂന്നരക്കോടിയിലേ​െറ രൂപയാണ്​ നഷ്​ടമായത്​. രേഖാമൂലം പരാതി നൽകാത്തവരുടെ നഷ്​ടമായ തുകകൂടി കണക്കാക്കിയപ്പോഴാണ്​​​ 25 കോടിയുടെ തട്ടിപ്പ്​ നടന്നതായി വ്യക്​തമായത്​.

ഇതുവരെയുള്ള കേസി​​െൻറ അന്വേഷണ റിപ്പോർട്ട്​ ചെമ്മങ്ങാട്​ എസ്​.​െഎ പി. ലക്ഷ്​മി അസി. കമീഷണർ എ.ജെ. ബാബു മുഖേനെ സിറ്റി പൊലീസ്​ മേധാവിക്കും അദ്ദേഹമിത്​ ക്രൈംബ്രാഞ്ച്​ എ.ഡി.ജി.പിക്ക്​ ​ ൈകമാറുകയുമാണ്​ ഇനി ചെയ്യുക. ഹൈദരാബാദ്​ സെൻട്രൽ ക്രൈം സ്​റ്റേഷനിൽ രജിസ്​റ്റർ ​െചയ്​ത കേസിൽ റിമാൻഡിലായി ചഞ്ചൽഗുഡ വനിത ജയിലിൽ തടവിൽ കഴിയുകയാണിപ്പോൾ കേസിലെ ഒന്നാം പ്രതി നൗഹീര ഷെയ്​ക്​.

Tags:    
News Summary - Heera Investment Theft Case Crime Branch -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.