ഫ്ലാറ്റ് തട്ടിപ്പ്: ഹീര ബാബുവി​െന റിമാൻഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ഫ്ലാ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഹീ​ര ഗ്രൂ​പ് എം.​ഡി അ​ബ്​​ദു​ൽ റ​ഷീ​ദി​നെ (ഹീ​ര ബാ​ബു) റി​മാ​ൻ​ഡ് ചെ​യ്തു. ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ഫ. വി.​ടി. ര​മ​യു​ടെ ഫ്ലാ​റ്റ് ഇ​വ​ര​റി​യാ​തെ ക​വ​ടി​യാ​റി​ലു​ള്ള എ​സ്.​ബി.​ഐ ശാ​ഖ​യി​ൽ 65 ല​ക്ഷം രൂ​പ​ക്ക് പ​ണ​യം ​െവ​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി മ്യൂ​സി​യം പൊ​ലീ​സ് ഹീ​ര ബാ​ബു​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2019ലാ​ണ് ര​മ​ക്ക് വെ​ള്ള​യ​മ്പ​ലം ആ​ൽ​ത്ത​റ​യി​ലെ ഹീ​ര ബ്ലൂ​ബെ​ല്ലി​ൽ ഫ്ലാ​റ്റ് പ​ണി ക​ഴി​പ്പി​ച്ച് ന​ൽ​കി​യ​ത്. തു​ക പൂ​ർ​ണ​മാ​യി ന​ൽ​കി​യെ​ങ്കി​ലും പോ​ക്കു​വ​ര​വ് ചെ​യ്തു​കൊ​ടു​ക്കാ​ൻ ഹീ​ര ത​യാ​റാ​യി​ല്ല. ഈ ​ഫ്ലാ​റ്റു​ക​ൾ കാ​ട്ടി വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​യ്​​പ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ​തോ​ടെ ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ​ക്ക് റ​വ​ന്യൂ റി​ക്ക​വ​റി നോ​ട്ടീ​സ് ല​ഭി​ച്ച​േ​പ്പാ​ഴാ​ണ്​ ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്നാ​ണ് ര​മ 2019ൽ ​മ്യൂ​സി​യം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​സ്​​റ്റ്​​രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ശാ​സ്ത​മം​ഗ​ല​ത്തെ ഹീ​ര സ്വി​സ് ടൗ​ൺ ഫ്ലാ​റ്റു​ക​ളും ഫ്ലാ​റ്റു​ട​മ​ക​ൾ അ​റി​യാ​തെ കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നി​ൽ പ​ണ​യം ​െവ​ച്ചി​ട്ടു​ണ്ട്. 20 കോ​ടി​യോ​ളം രൂ​പ​യാ​ണ് വാ​യ്​​പ എ​ടു​ത്ത​ത്. എ​ന്നാ​ൽ 2014 മു​ത​ൽ അ​ട​വ് മു​ട​ക്കി​യ​തോ​ടെ പ​ല​ർ​ക്കും റ​വ​ന്യൂ റി​ക്ക​വ​റി നോ​ട്ടീ​സ് ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

2.8 കോ​ടി രൂ​പ​യാ​ണ് ഇ​നി കെ.​എ​ഫ്.​സി​യി​ൽ ഹീ​ര അ​ട​ക്കേ​ണ്ട​ത്. ഹീ​ര ബാ​ബു​വിെൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​വ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി പാ​പ്പ​രാ​യ​തി​നെ​തു​ട​ർ​ന്ന് മും​ബൈ​യി​ലെ നാ​ഷ​ന​ൽ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. 14 ഫ്ലാ​റ്റ് പ്രോ​ജ​ക്ടു​ക​ളി​ലാ​യി 650 കു​ടും​ബ​ങ്ങ​ൾ 370 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന്​ കാ​ണി​ച്ച് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു. ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ 110 കോ​ടി തി​രി​ച്ചു​കി​ട്ടാ​നു​ണ്ടെ​ന്ന്​ കാ​ണി​ച്ചും ട്രൈ​ബ്യൂ​ണ​ലി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.