കൽപറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹോട്ട്സ്‌പോട്ട് ജില്ലകളായി പ്രഖ്യാപിച്ച സ് ഥലങ്ങളിൽനിന്നുള്ള ആളുകള്‍ വയനാട്ടില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവിറക്കി.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ് നിയന്ത്രണം. ഈ ജില്ലകളില്‍നിന്ന് ഇതിനകം വയനാട് ജില്ലയില്‍ പ്രവേശിച്ചവര്‍ 28 ദിവസം ആരുമായും സമ്പര്‍ക്കമില്ലാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.