തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ സ്ഥാനാർഥികൾ

വ​ർ​ക്ക​ല: എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​വി.​ജോ​യി​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വ​ർ​ക്ക​ല ക​ഹാ​റും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ.​സ്മി​താ സു​ന്ദ​രേ​ശ​നും മ​ണ്ഡ​ല പ​ര്യ​ട​നം തു​ട​ങ്ങി. ഇ​തോ​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം റൗ​ണ്ടി​ൽ ആ​വേ​ശ​ത്തേ​രി​ലേ​റി​യ പ്ര​വ​ർ​ത്ത​ക​ർ വ​ർ​ധി​ത വീ​ര്യ​ത്തി​ലാ​ണു​ള്ള​ത്. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ഇ​ന​മാ​യ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളും സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ക​ത്തു​ന്ന ചൂ​ടി​നെ വ​ക​വെ​ക്കാ​തെ​യാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണ​രം​ഗ​ത്ത് വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വ​ർ​ക്ക​ല ക​ഹാ​ർ ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. വൈ​കീ​ട്ട് മൂ​ന്നി​ന് വ​ണ്ടി​പ്പു​ര​യി​ൽ നി​ന്ന് പ​ര്യ​ട​നം മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ന്റ് ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​മ്പ​ടി റാ​ലി​യി​ൽ ആ​വേ​ശം തി​ര​ത​ല്ലി. ക​ഹാ​ർ സ​ഞ്ച​രി​ച്ച തു​റ​ന്ന വാ​ഹ​ന​ത്തി​ന് മു​ന്നി​ലാ​യി മൂ​ന്ന് പൈ​ല​റ്റ് അ​നൗ​ൺ​സ​ർ​മാ​രു​ടെ വാ​ക്ധോ​ര​ണി​ക​ളി​ൽ ആ​വേ​ശം​കൊ​ണ്ട വോ​ട്ട​ർ​മാ​ർ വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കാ​ൻ ഷാ​ളു​ക​ളും മൂ​വ​ർ​ണ്ണ റി​ബ​ണു​ക​ളും പൂ​ക്ക​ളു​മാ​യി കാ​ത്തു നി​ന്നു. സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ ക​ഹാ​ർ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ന​ന്ദി പ​റ​യു​ന്നു: 'തു​ട​ർ​ച്ച​യാ​യി 15 വ​ർ​ഷം എ​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് ആ​രു​ടെ മു​ന്നി​ലും ത​ല കു​നി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യാ​ണ് അ​ക്കാ​ല​ത്ത് വ​ർ​ക്ക​ല​യി​ലു​ണ്ടാ​യ​ത്.

ഒ​ടു​വി​ൽ ഞാ​ൻ താ​ലൂ​ക്കും കൊ​ണ്ടു​വ​ന്നു. എ​ന്റെ മ​ണ്ണി​ൽ ഇ​നി​യു​മേ​റെ വി​ക​സ​നം ഞാ​ൻ കൊ​ണ്ടു​വ​രും. അ​തി​ന് നി​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം. ന​ന്ദി....' തു​റ​ന്ന വാ​ഹ​നം മു​ന്നോ​ട്ട് പോ​കു​മ്പോ​ഴും വോ​ട്ട​ർ​മാ​രു​ടെ ആ​വേ​ശം കു​റ​യു​ന്നി​ല്ല.എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ജോ​യി​യു​ടെ പ​ര്യ​ട​നം മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നാ​ണ് തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് കൊ​ല്ലാ​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി.​പി.​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.നൂ​റോ​ളം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും അ​ണി​നി​ര​ന്ന പ​ര്യ​ട​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​വും അ​ണ​പൊ​ട്ടി. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ത്രീ​ക​ളും യു​വാ​ക്ക​ളു​മു​ൾ​പ്പെ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഓ​രോ സ്ഥ​ല​ത്തും ജോ​യി പ​റ​യു​ന്ന​ത്: '1490 കോ​ടി​യു​ടെ വി​ക​സ​ന​മാ​ണ് ഞാ​ൻ വ​ർ​ക്ക​ല​യി​ൽ എ​ത്തി​ച്ച​ത്. നി​ങ്ങ​ൾ​ക്കൊ​പ്പം എ​പ്പോ​ഴും ഞാ​നു​ണ്ടാ​യി​രു​ന്നു. ഇ​നി​യും ഉ​ണ്ടാ​കും. വി​ക​സ​ന തു​ട​ർ​ച്ച​ക്ക് എ​ൽ.​ഡി.​എ​ഫി​നെ വി​ജ​യി​പ്പി​ക്ക​ണം'. പ​ര്യ​ട​ന വാ​ഹ​നം മു​ന്നോ​ട്ട് നീ​ങ്ങു​മ്പോ​ഴും വോ​ട്ട​ർ​മാ​രി​ലേ​ക്ക് കൈ​വീ​ശി​ക്കാ​ണി​ച്ച് ജോ​യി ആ​വേ​ശം പ​ക​ർ​ന്നു. രാ​ത്രി മ​ട​വൂ​രി​ൽ സ്വീ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ര്യ​ട​നം സ​മാ​പി​ച്ച​ത്.എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ.​സ്മി​താ സു​ന്ദ​രേ​ശ​നും ശ​നി​യാ​ഴ്ച പ​ര്യ​ട​നം തു​ട​ങ്ങി. രാ​വി​ലെ 10ന് ​ഇ​ട​വ പ​ഞ്ചാ​യ​ത്തി​ലെ വെ​ൺ​കു​ളം മാ​ർ​ക്ക​റ്റി​ൽ നി​ന്നു​മാ​ണ് പ​ര്യ​ട​നം തു​ട​ങ്ങി​യ​ത്. ഉ​ച്ച​വ​രെ ഇ​ട​വ​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ ശേ​ഷം വൈ​കീ​ട്ട് നാ​ലി​ന് ഇ​ല​ക​മ​ണി​ലെ പാ​ള​യം​കു​ന്നി​ൽ നി​ന്ന് വീ​ണ്ടും പ​ര്യ​ട​നം ആ​രം​ഭി​ച്ചു.നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് റാ​ലി​യോ​ടൗ സ്മി​ത​യെ ആ​ന​യി​ക്കു​ന്ന​ത്. ഓ​രോ സ്വീ​ക​ര​ണ സ്ഥ​ല​ത്തും സ്മി​ത സി.​പി.​എ​മ്മി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. സി.​പി.​എ​മ്മി​ന്റെ മൂ​ല്യ​ച്ച്യു​തി​യാ​ണ് ത​ന്നെ ബി.​ജെ.​പി​യി​ൽ എ​ത്തി​ച്ച​തെ​ന്നും മോ​ദി​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ വ​ർ​ക്ക​ല​യി​ലെ​ത്താ​ൻ​എ​ൻ.​ഡി.​എ വി​ജ​യി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു വോ​ട്ട് തേ​ടി​യ​ത്. 

Tags:    
News Summary - Candidates and activists cast their votes despite the scorching heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.