മഴക്ക് സാധ്യത: 10 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.

  • സെപ്റ്റംബർ 2ന്: ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്.
  • സെപ്റ്റംബർ 3ന്: ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
  • സെപ്റ്റംബർ 4ന്: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ.

ഒറ്റ തിരിഞ്ഞു ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ജില്ലയിലെ കൺട്രോൾ റൂം താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തേണ്ടതുമാണ്.

ശനിയാഴ്ച എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Heavy Rain: Yellow Alert in Kerala's 10 Districts -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.