Representational Image

പത്തനംതിട്ട വെച്ചൂച്ചിറയിൽ യുവാക്കള്‍ ഒഴുക്കില്‍പെട്ടു; ഒരാളെ കാണാതായി

റാന്നി: വെച്ചൂച്ചിറ കൊല്ലമുള പലകക്കാവില്‍ യുവാക്കള്‍ ഒഴുക്കില്‍പെട്ടു. ഒരാളെ കാണാതായിയി. കൊല്ലമുള സ്വദേശി പൊക്കണാമറ്റത്തില്‍ അദ്വൈത്(22) നെയാണ് കാണാതായത്. സന്ധ്യയോടെ മലവെള്ളപ്പാച്ചിലില്‍ തോട്ടില്‍ വെള്ളം ഉയരാന്‍ തുടങ്ങിയതോടെ സമീപത്തെ വീട്ടിലേക്ക് തോടു മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം.

രണ്ടു പേരാണ് ഒഴുക്കില്‍പെട്ടത്. ഒരാള്‍ നീന്തിക്കയറി. സാമുവല്‍ എന്ന യുവാവാണ് രക്ഷപെട്ടത്. അദ്വൈതിന് നീന്തി കടക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്വൈതിനായി വെച്ചൂച്ചിറ പൊലീസും അഗ്നിശമന സേനയും നാട്ടുകാരും തിരച്ചില്‍ ഊര്‍ജിതമാക്കി.

ഇതിനിടെ വനമേഖലയിലെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കുരുമ്പന്‍മൂഴി കോസ് വേ വീണ്ടും മുങ്ങി.

Tags:    
News Summary - heavy rain updates Ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.