നെന്മാറ (പാലക്കാട്): നെല്ലിയാമ്പതി റോഡിനടുത്ത് അളവശ്ശേരി ചേരിൻകാടിൽ ഉരുൾപൊട്ടി രണ്ട് കുടുംബത്തിലെ ഏഴു പേർക്ക് ദാരുണ മരണം. വ്യാഴാഴ്ച രാവിലെ ആറരക്ക് ആതനാട് കുന്നിെൻറ അടിവാരത്തെ ചേരിൻകാട്ടിലാണ് ദുരന്തം. നെന്മാറ ചേരിൻകാട് സ്വദേശി ഗംഗാധരൻ (60), ഭാര്യ സുഭദ്ര (55), മക്കളായ ആതിര (26), ആര്യ (17), ചേരിൻകാട് ഉണ്ണികൃഷ്ണെൻറ മകൾ അനിത (28), മകൻ അഭിജിത് (25), മരിച്ച ഗംഗാധരെൻറ മകൾ ആതിരയുടെ 28 ദിവസം പ്രായമുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. മരിച്ച അനിതയുടെ മൂന്ന് വയസ്സുള്ള പെൺകുട്ടി ആത്മിക, ചേരിൻകാട് സുന്ദരെൻറ മകൻ സുധിൻ (17), ഗംഗാധരെൻറ മകൻ അരവിന്ദൻ (17) എന്നിവരെയാണ് കാണാതായത്. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുന്നു.
ചേരിൻകാട് അംബിക (50), സഹോദരി അജിത എന്നിവർ രക്ഷപ്പെട്ടു. പരിക്കുകളോടെ അനില (25), കല്യാണി (60), ആര്യ (17) എന്നിവരെ പാലക്കാട് ആശുപത്രിയിലേക്ക് മാറ്റി. നെന്മാറ ഗവ. ആശുപത്രിയിൽ പ്രവീൺ (13), മണികണ്ഠൻ (45), സുനിൽ (27) എന്നിവരാണുള്ളത്.
ആര്യയുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലും മറ്റുള്ളവരുടെ മൃതദേഹം നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലുമാണ്.
ചേരിൻകാട് ഉണ്ണികൃഷ്ണന്, മണികണ്ഠന്, ഗംഗാധരന് എന്നിവരുടെ വീടാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. മണികണ്ഠനും കുടുംബവും രക്ഷപ്പെട്ടു. പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. റാപ്പിഡ് ആക്ഷന്‍ ഫോഴ്സും പിന്നീട് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.