Representative Image

അറബിക്കടലിൽ ന്യൂനമർദം; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്​

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെതുടർന്ന് സംസ്​ഥാനത്ത്​ തുലാവർഷം ശക്തിപ്രാപിച്ചു. ഇതേത്ത ുടർന്ന്​ ശനിയാഴ്ച എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിലും ചില അ വസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിന്​ സാധ്യതയുള്ളതിനാൽ വടക്കൻ കേരള തീരം, ലക്ഷദ്വീപ്, കർണാടക തീരം, മധ്യകിഴക്ക് അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.

മഴയോ ടനുബന്ധിച്ച് ഉച്ചക്ക് രണ്ടുമുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന്​ സാധ്യതയുണ്ട്​. ഇത്തരം മിന്നൽ അപകടസാധ്യതയേ റിയതായതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന്​ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

അത ിരപ്പിള്ളിയിലെ മലവെള്ളപ്പാച്ചിൽ പരിഭ്രാന്തി പരത്തി

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ രണ്ടിടത്ത് ഉണ്ടായ മലവെള്ളപ്പാച്ചിൽ ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വെറ്റിലപ്പാറ ഭാഗത്ത് തോട്ടിലൂടെ വെള്ളിയാഴ്ച വൈകിട്ട് അഞ്ച്​ മണിയോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. മലയുടെ മുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചപ്പോൾ ഉരുൾപ്പൊട്ടലെന്ന് കരുതി ജനങ്ങൾ ഭയന്നു.

കനത്ത മഴയെ തുടർന്നാണ് ജലപ്രവാഹം ഉണ്ടായതെന്ന് കരുതുന്നു. വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് ചില വ്യക്തികളുടെ മതിലും മാട്ടവും തകർന്നു. ആളുകൾക്കോ വീടുകൾക്കോ നാശം ഉണ്ടായിട്ടില്ല. കല്ലും ചളിയും അടിഞ്ഞുകൂടിയതിനാൽ അതിരപ്പിള്ളി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

ചിക്ളായി ഭാഗത്ത് കലുങ്കിന് സമീപം വെള്ളം റോഡിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതുമൂലം വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റുന്നില്ല. കഴിഞ്ഞ പ്രളയകാലത്ത് ഈ കലുങ്കി​​െൻറ ഒരു ഭാഗം തകർന്നിരുന്നു. അത് നേരെയാക്കിയിട്ടില്ല. വെള്ളം കെട്ടി നിന്നാൽ കലുങ്കി​​െൻറ മറുവശവും തകരുമോ എന്ന ആശങ്ക ഉണ്ട്​. മലവെള്ളപ്പാച്ചിലിന് കാരണം ഉരുൾപ്പൊട്ടലാണോയെന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല.

മലവെള്ളപ്പാച്ചിൽ: കണ്ണാടിപ്പൊയിലിൽ നാശനഷ്​ടങ്ങൾ ഒട്ടേറെ

ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ കുന്നിക്കൂട്ടം മലയിൽ മണ്ണിടിഞ്ഞുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒട്ടേറെ നാശനഷ്​ടങ്ങൾ. വ്യാഴാഴ്ച വൈകീട്ടോടെയാണ് കനത്ത മഴയോടൊപ്പം കുന്നിക്കൂട്ടം മലയിൽനിന്നു മണ്ണും ചളിയും നിറഞ്ഞ മലവെള്ളത്തി​​െൻറ കുത്തൊഴുക്കുണ്ടായത്‌. താഴ്വാരത്തെ പിണ്ഡംനീക്കി മീത്തൽ ഭാഗത്തെ ഒട്ടേറെ വീടുകൾക്കും, കൃഷിയിടങ്ങൾക്കും റോഡിനും നാശനഷ്​ടങ്ങളുണ്ടാക്കിയാണ് മലവെള്ളപ്പാച്ചിൽ കടന്നു പോയത്. പിണ്ഡം നീക്കി മീത്തൽ മോഹന​​െൻറ വീടിനകം നിറയെ മണ്ണും ചളിയും നിറഞ്ഞിരുന്നു. ശ്രീജിത്ത്, രാജീവൻ എന്നിവരുടെ വീടുകളിലേക്കും മണ്ണും ചളിയും ഒഴുകിയെത്തിയിട്ടുണ്ട്.

നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നലെ വീട് വൃത്തിയാക്കിയത്. പാവുക്കണ്ടി നീർത്തട-മണ്ണുസംരക്ഷണ പദ്ധതിയുടെ ഭാഗമായി നിർമിച്ച പിണ്ഡം നീക്കി മീത്തൽ തോടി​​െൻറ ഭിത്തികൾ പാടെ തകർന്നു. കുന്നിക്കൂട്ടം റോഡി​​െൻറ മണ്ണിളകി ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഏക്കർ കണക്കിന് കൃഷിയിടങ്ങളിലും മണ്ണും ചളിയും നിറഞ്ഞ് നശിച്ചിട്ടുണ്ട്. വര്യം കണ്ടി രാജ​​െൻറ റബർ തോട്ടവും കുരുമുളക് കൃഷിയും പാടെ സംഭവിച്ചിട്ടുണ്ട്. പിണ്ഡം നീക്കി മീത്തൽ തോടി​​െൻറ ഭിത്തി തകർന്ന് തോട് ഗതി മാറി പറമ്പുകളിലൂടെ ഒഴുകിയതാണ്​ കൂടുതൽ നാശനഷ്​ടത്തിനിടയാക്കിയത്. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായതെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളിയാഴ്​ച മഴക്ക് അൽപം ശമനമുണ്ടെങ്കിലും പ്രദേശവാസികളുടെ ആശങ്ക വിട്ടകന്നിട്ടില്ല.

മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസ്സം
ഗൂഡല്ലൂർ: മഴ ശക്തമായ നീലഗിരിയുടെ ഊട്ടി, കൂനൂർ, കുന്താ മേഖലയിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും ഗതാഗതതടസ്സം നേരിട്ടു. മഴക്കെടുതി നേരിടാൻ മുൻ ഒരുക്കങ്ങൾ നേരത്തെ സ്വീകരിച്ചിരുന്നു. റവന്യൂ, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി ബോർഡ്, പൊലീസ്, ഫയർഫോഴ്സ്, ട്രാൻസ്പോർട്ട്, സിവിൽ സപ്ലൈസ് എന്നിവ സദാ സജ്ജരായി രംഗത്തുണ്ട്​. കുന്താ താലൂക്കില്ലാണ് മഴക്കെടുതി കൂടുതൽ. ഊട്ടി-മഞ്ചൂർ പാതയിൽ മരവും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടു.

ഊട്ടി കേത്തി ഭാഗത്തും ഗതാഗതതടസ്സം നേരിട്ടു. ഊട്ടി ഇത്തലാർ റോഡ് ചളിക്കുളമായി മാറി. കേത്തി, പാലാട, മുത്തോര ഭാഗത്ത് താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറി കൃഷികൾ നശിച്ചു. ഉറവ പൊട്ടി റോഡിലേക്കൊഴുകുന്നത് റോഡ് തകരാനും കാരണമായി. മഴ തുടരുന്നപക്ഷം മഴക്കെടുതി രൂക്ഷമാവും. നീലഗിരി ഉൾപ്പെടെ 15 ജില്ലയിൽ ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചെന്നൈയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കുന്താ താലൂക്കിലെ കുന്താ, അവലാഞ്ചി, എമറാൾഡ്, ഗെത്തൈ, കിണ്ണക്കൊരെ, കോത്തഗിരി എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.


Tags:    
News Summary - heavy rain kozhikode high range area -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.