തിരുവനന്തപുരം: മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ആന്ധ്രപ്രദേശ്, തെക്കൻ ഒഡിഷ തീരങ്ങൾ കേന്ദ്രീകരിച്ചുനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിെൻറ ഭാഗമായി വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിനും മഴക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും നദിക്കരകളിൽ താമസിക്കുന്നവരും കടലാക്രമണ സാധ്യതയുള്ള തീരവാസികളും ജാഗ്രത പാലിക്കണം.
കർണാടക, ഗോവ, കൊങ്കൺ തീരങ്ങളിലും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.