തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴക്ക് സാധ്യത. തീരദേശ ജില്ലകളില്‍ 12 സെൻറീമീറ്റര്‍വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഈമാസം 16വരെ കനത്ത മഴ തുടരും. കേരളതീരത്ത് വ്യാഴാഴ്ച വിഴിഞ്ഞം മുതൽ കാസർകോട് വരെ തിരമാലകള്‍ 3.5 മീറ്റർ മുതൽ 4.5 മീറ്റവരെ ഉയരാനുള്ള സാധ്യതയുണ്ട്. കടലിനോട് അടുത്ത മേഖലകളിലെല്ലാം വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.
ഒമ്പത് ജില്ലകളില്‍ വ്യാപക മഴക്കുള്ള യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. പടിഞ്ഞാറൻ കാറ്റിെൻറ വേഗം മണിക്കൂറിൽ 50 കി.മീ വരെയാകാനും സാധ്യതയുണ്ട്. ബുധനാഴ്ച സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. കോഴിക്കോട് വടകരയിലാണ് കൂടുതൽ മഴയുണ്ടായത്- 10 സെൻറീമീറ്റർ. തൃശൂരിലെ ഏനാമക്കൽ ഒമ്പത് സെൻറീ മീറ്ററും മഴ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.