ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നു; എട്ടുമന ഗ്രാമം വെള്ളത്തില്‍

തൃശൂര്‍: തൃശൂര്‍ ആറാട്ടുപുഴക്ക് സമീപം എട്ടുമന ഇല്ലിക്കൽ ബണ്ട് തകര്‍ന്നു. ഇതോടെ എട്ടുമന ഗ്രാമം വെള്ളത്തിനടിയിലായി. അപകടം മുന്നില്‍കണ്ട് പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയതിനാൽ ആളപായമില്ല. ഏതാണ്ട് അരലക്ഷം ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

പ്രദേശത്തെ വാഹനങ്ങളും വീടുകളും പൂര്‍ണമായും വെള്ളത്തിനടിയിലായി. കരുവന്നൂര്‍ പുഴയിലെ ബണ്ട് പൊട്ടിയപ്പോള്‍ തന്നെ ഗതിമാറി ഒഴുകിയിരുന്നു. ഏറ്റുമന, തളിക്കുളം, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളാണ് അന്ന് വെള്ളത്തിനടിയിലായത്. 

Tags:    
News Summary - heavy rain in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.