ആലപ്പുഴ: പതിവ് വെള്ളപ്പൊക്ക കെടുതികൾക്ക് അപ്പുറം ഒന്നും സംഭവിക്കില്ലെന്ന അമിത വിശ്വാസത്തിൽ പ്രദേശവാസികൾ അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ചെങ്ങന്നൂർ പാണ്ടനാട്ടിലെ ദുരന്തത്തിന് ആക്കം കൂട്ടിയതെന്ന് വ്യക്തമാകുന്നു. ചെങ്ങന്നൂരിൽ സ്വാതന്ത്ര്യദിനത്തിൽ സ്ഥലം എം.എൽ.എ സജി ചെറിയാൻ നേരിട്ട് പ്രശ്നബാധിതപ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു.
പുറമെ, തദ്ദേശ സ്ഥാപനങ്ങൾ വാഹനങ്ങളിൽ മൈക്ക് അനൗൺസ്െമൻറും നടത്തിയിരുന്നു.16ന് കലക്ടർ എസ്. സുഹാസ് നേരിട്ട് സ്ഥലത്തെത്തി ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തുകയും അന്നുതന്നെ ഇരുപതിനായിരത്തോളം പേരെ പ്രളയ സാധ്യതയുള്ള മേഖലകളിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.ആവശ്യമായ മുന്നറിയിപ്പ് നൽകിയിട്ടും ഗൗനിക്കാതിരുന്ന ചിലരെ പ്രദേശത്തുനിന്ന് ബലംപ്രയോഗിച്ച് ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പുഴ വഴിമാറിയൊഴുകുക വരെ ചെയ്ത ദിവസവും അധികൃതർ നൽകിയ മുന്നറിയിപ്പിനെ അവഗണിച്ച് വീട് വിെട്ടാഴിയാൻ സന്നദ്ധരാകാത്തവരുണ്ടായിരുന്നു. എന്നിട്ടും 60- 70 ശതമാനം പേരെ ആദ്യഘട്ടത്തിൽത്തന്നെ ചെങ്ങന്നൂരിലെ അപകട മേഖലകളിൽനിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞതായി ജില്ല ഭരണകൂടം വ്യക്തമാക്കി. പാണ്ടനാട് പ്രദേശത്തുനിന്ന് 80 ശതമാനം പേരെ ഒഴിപ്പിക്കാൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ മരണസംഖ്യ വലിയ തോതിൽ ഉയരുമായിരുന്നു. പാണ്ടനാട്ട് ജനവാസ കേന്ദ്രത്തിലൂടെ വഴിമാറി ഒഴുകിയ നദി പ്രദേശത്തെ ഒരു തുരുത്താക്കി മാറ്റി.
പാണ്ടനാട്, ഇടനാട്, ചെങ്ങന്നൂർ ഭാഗങ്ങളെ വാർഡുതലത്തിൽ തിരിച്ച് ഒാരോ വീടും കയറിയാണ് അധികൃതർ പരിശോധനകൾ നടത്തിവരുന്നത്. പ്രദേശത്തുനിന്ന് രക്ഷാപ്രവർത്തകർക്ക് വളരെയധികം മൃതദേഹങ്ങൾ ലഭിച്ചതായുള്ള സൂചനകൾക്ക് ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.