സംസ്ഥാനത്ത്​ കനത്തമഴ: ജാഗ്രതാ നിർദേശം

കോഴിക്കോട്​: സംസ്ഥാനത്ത്​ കനത്ത മഴ തുടരുന്നു. ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരുമെന്നാണ്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. മലയോരമേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുണ്ടെന്നും പ്രദേശത്ത്​ താമസിക്കുന്നവർ ജാഗ്രത പാലിക്കമെന്നും ദുരന്തനിവാരണ വകുപ്പ്​ അറിയിച്ചു. 

കോഴിക്കോട്​ കക്കയം ഡാമിൽ ഷട്ടറുകൾ തുറന്നു. കുറ്റ്യാടി പുഴ, ഇരവഴിഞ്ഞി, ചാലിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.  തുടർന്ന്​ തീരദേശത്ത് താമസിക്കുന്നവര്‍ക്കും നദികളുടെ സമീപത്ത്​ താമസിക്കുന്നവർക്ക്​ ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട്ടെ മലയോരമേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്​

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്​, പാലക്കാട്​, കോട്ടയം, ഇടുക്കി ജില്ലകൾക്കും ആലപ്പുഴയിലെ മൂന്നു താലൂക്കുകളിലും സ്​കൂളുകൾക്ക്​ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​.

വയനാട്ടില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 18 ക്യാമ്പുകളിലായി 650 ഓളം ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Heavy rain in Kerala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.