സംസ്​ഥാനത്ത്​ 11 ജില്ലകളിൽ മഞ്ഞ അലർട്ട്​; ശക്തമായ മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത കാറ്റിനും മഴക്കും സാധ്യതയെന്ന്​ കാലവസ്​ഥ നിരീക്ഷണ കേന്ദ്രം.11 ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ ജാഗ്രത നിർ​േദശം പ​ുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്​, വയനാട്​, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്​ മഞ്ഞ അലർട്ട്​.

ജൂൺ 17വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട്​ കൂടിയ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്​ഥ കേന്ദ്രം അറിയിച്ചു.

​കാറ്റിന്‍റെയും മഴയുടെയും പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. 

Tags:    
News Summary - Heavy Rain in Kerala Yellow Alert in 11 Districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.