ഇടുക്കി‍യിലും കനത്ത മഴ; തൊടുപുഴ നഗരത്തിൽ വെള്ളം കയറി

തൊടുപുഴ: കനത്ത മഴയിൽ തൊടുപുഴ നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം പൊങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസത്തിനുമിടയാക്കി.

തൊടുപുഴയിൽ ഫയർഫോഴ്സ് എത്തിയാണ് വീടുകളിൽ നിന്ന് ആളുകളെ മാറ്റുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തത്. നഗരത്തിൽ പാലാ റോഡിൽ മണക്കാട് മുതൽ സ്വകാര്യ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ടാണുണ്ടായത്.

മൂവാറ്റുപുഴ റോഡിൽ ഭീമ ജങ്ങ്ഷനിലും വടക്കുംമുറി ജങ്ങ്ഷനിലും വെള്ളക്കെട്ടുണ്ടായി. ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച കനത്ത മഴ ഒന്നര മണിക്കൂറിന് ശേഷമാണ് ശമിച്ചത്. മങ്ങാട്ടുകവല– കാരിക്കോട് റോഡിൽ റോഡിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇവിടെ വീടുകളിൽ വെള്ളം കയറിയത് ജനങ്ങളെ ഭീതിയിലാക്കി.



Tags:    
News Summary - heavy rain in idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.