Posted On
date_range Updated On
date_range താപനില ഉയരുന്നു; എട്ട് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്
തിരുവനന്തപുരം: എട്ട് ജില്ലകളിൽ 22 വരെ താപനില രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ സൂര്യാതപമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്ക് സാധ്യത. വരും ദിവസങ്ങളിലും ചൂട് ശരാശരിയില്‍നിന്ന് ഉയരാൻ സാധ്യതയുണ്ടെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.