??. ?????? ??????

ഇത് പുനർജന്മം; ഹൃദയം തൊട്ട്​ ബ്രിട്ടനിൽ നിന്ന്​ മലയാളി ഡോക്ടറുടെ കുറിപ്പ്

കരുവാരകുണ്ട്: ‘‘അന്നത്തെ ഡ്യൂട്ടിക്കിടെ നടന്ന മൂന്നാമത്തെ മരണവും ഉറപ്പിച്ച്​ അടുത്ത ഷിഫ്റ്റിന് കയറും മുമ് പാണ് എനിക്ക് അത് ഫീൽ ചെയ്തു തുടങ്ങിയത്. ഒരു കുളിർ, മനസിൽ ഒരു ആന്തൽ, കഴിഞ്ഞ ഒരു മാസമായി കോവിഡ് രോഗികളുടെ ഇടയിലാണ ് ജീവിതം... വേഗം പോയി പരിശോധിച്ചു. പ്രതീക്ഷ തെറ്റിയില്ല. കടുത്ത പനി. ശരീരത്തിലെ ഓരോ പേശിയും വലിഞ്ഞു മുറുകുന്ന പോ ലെയായിരുന്നു. ആശുപത്രിയൽ നിന്ന്​ റൂമിലെത്തി ആകെയുണ്ടായിരുന്ന പാരസെറ്റമോൾ വായിലേക്കിട്ടു.

അരിയും ഭക് ഷണവും ഒക്കെ വാങ്ങി വെച്ചിരുന്നെങ്കിലും പാരസെറ്റമോൾ വാങ്ങാൻ മറന്ന കാര്യം അപ്പോഴാണ്​ ഓർത്തത്​. ഹോസ്പിറ്റലിൽ വ ിളിച്ചു കാര്യം പറഞ്ഞപ്പോൾ ഒരാഴ്ച വീട്ടിൽ ഇരിക്കാൻ പറഞ്ഞു. ടെസ്​റ്റ്​ ചെയ്യാനുള്ള സൗകര്യം ഇപ്പൊ ഇല്ലെന്നും അറിയിച്ചു. മൂന്ന് ദിവസത്തെ കടുത്ത പനിക്ക് ശേഷം നാലാം ദിവസം കുറച്ചു ആശ്വാസം ഉണ്ട്​. ഇല്ല വയറിനു എന്തോ ഒരു പ്രശനം തോന്നുന്നുണ്ടല്ലോ. വയറിളക്കത്തി​​െൻറ തുടക്കം അവിടെ ആയിരുന്നു.

അത് ഒരുവിധം തീർന്നു എന്ന് വിചാരിപ്പോഴാണ് അടുത്ത പണി വന്നത്. അഞ്ചാം ദിവസം രാവിലെ എണീറ്റത് തന്നെ ഛർദ്ദിക്കാനായിരുന്നു. പിന്നീടുള്ള രണ്ടു ദിവസം ഛർദ്ദി. ഒരിറ്റു വെള്ളം പോലും കുടിക്കാൻ പറ്റാത്ത വിധം. ഒടുവിൽ അന്നനാളത്തിൽ മുറിവ് വന്ന് രക്തം പൊടിയാൻ വരെ തുടങ്ങി. ഏഴ് ദിവസം കഴിഞ്ഞാണ് ഒന്ന് ആശ്വാസമാകാൻ തുടങ്ങിയത്’’.

കോവിഡ് 19 നിരവധി പേരുടെ ജീവനെടുത്ത ബ്രിട്ടനിൽ നിന്ന്​ രോഗം പിടികൂടി മരണം മുന്നിൽ കണ്ട്​ ദിവസങ്ങളോ​ളം ഫ്ലാറ്റിൽ തനിച്ച്​ കഴിയേണ്ടി വന്ന മലയാളി ഡോക്​ടറുടെ ഹൃദയം തൊടുന്ന കുറിപ്പാണിത്​​. കരുവാരകുണ്ട്​ സ്വദേശി ഓട്ടുപാറ ഖാലിദി​​െൻറ മകനും പെരിന്തൽമണ്ണയിൽ താമസക്കാരനുമായ ഡോ. നിയാസാണ്​ വൈറസ്​ ബാധിച്ച്​ ദിവസങ്ങളോളം ദീന കിടക്കയിൽ കഴിഞ്ഞതി​​െൻറ അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്​.

ഇന്നുവരെ തോന്നാത്ത ചെറിയ ആഗ്രഹങ്ങൾക്കും ജീവിതത്തിൽ വലിയ വിലയുണ്ടെന്ന്​​ കാണിച്ചുതന്ന അസുഖമാണിതെന്നും വീട്ടിലിരിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും പറഞ്ഞാണ്​ കുറിപ്പ്​ അവസാനിക്കുന്നത്​. രണ്ട് വർഷം മുമ്പാണ് ഉപരിപഠനത്തിന് ഇദ്ദേഹം ബക്കിങ്ഹാം സർവകലാശാലയിലെത്തുന്നത്​. പഠനം കഴിഞ്ഞ് അവിടത്തന്നെയുള്ള ആശുപത്രിയിൽ സേവനം തുടരുകയായിരുന്നു. കുടുംബം അബൂദബിയിലാണ്​.


Tags:    
News Summary - heart touching note of malayali doctor covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.