കൊച്ചി: മംഗളൂരുവിൽനിന്ന് ഹൃദയശസ്ത്രക്രിയക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച നവജാതശിശുവിൻെറ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ദ ിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിെൻറ ഹൃദയത്തിെൻറ പ്രവര്‍ത്തനം ശസ്ത്രക്രിയക്കുശേഷം സ ാധാരണ നിലയിലായിട്ടുണ്ട്.
അവയവങ്ങളുടെ പ്രവര്‍ത്തനവും മെച്ചപ്പെട്ടിട്ടുണ്ട്. അപകടനില പൂര്‍ണമായി തരണം ചെയ്തെന്നുറപ്പിക്കാന് കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ചകൂടി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിൽ കിടത്തേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാസര്‍കോട് വിദ്യാനഗർ സ്വദേശികളായ ദമ്പതികളുടെ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് മംഗളൂരുവിൽനിന്ന് ആംബുലന്‍സ് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. 400 കി.മീ. അഞ്ചര മണിക്കൂര്‍കൊണ്ട് സഞ്ചരിച്ചാണ് ആംബുലന്‍സ് കൊച്ചിയിലെത്തിയത്.
രണ്ടുദിവസം മുമ്പാണ് ഏഴുമണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തിനുള്ള സങ്കോചവും ദ്വാരവും മഹാധമനിയുടെ തകരാറും ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. സംസ്ഥാന സർക്കാറിെൻറ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുഞ്ഞിെൻറ ചികിത്സ ചെലവുകൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.