സ്റ്റെന്‍റ്: നിര്‍മാതാക്കള്‍ പ്രതിവാര റിപ്പോര്‍ട്ട് നല്‍കണം

പാലക്കാട്: സ്റ്റെന്‍റ് പൂഴ്ത്തിവെപ്പ് തടയാന്‍ കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രാലയം നടപടി കര്‍ശനമാക്കുന്നു. സ്റ്റെന്‍റ് നിര്‍മാതാക്കളോട് പ്രതിവാര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. ഉല്‍പാദിപ്പിക്കുന്നതും വിപണിയില്‍ വിതരണം ചെയ്യുന്നതുമായ സ്റ്റെന്‍റുകളുടെ വിശദവിവരം നല്‍കാനാണ് നിര്‍ദേശം. രാജ്യത്തെ 62 സ്റ്റെന്‍റ് നിര്‍മാതാക്കള്‍ക്കാണ് കേന്ദ്ര മന്ത്രാലയം കത്ത് നല്‍കിയത്. ഉല്‍പാദനം, ഇറക്കുമതി, വിതരണം എന്നിവക്ക് തടസ്സം വരരുതെന്നും പുതുക്കിയ വില പ്രകാരം വിപണിയില്‍ സ്റ്റെന്‍റുകള്‍ ലഭ്യമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. സ്റ്റെന്‍റ് വിലകുറച്ചതിനെ തുടര്‍ന്ന് ഇവ കിട്ടാതായെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് അടിയന്തര ഇടപെടല്‍.

Tags:    
News Summary - heart stent producer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.