Posted On
date_range Updated On
date_range ഹൃദയാഘാതം: ആൻമരിയയുടെ നില മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പനയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിൽ ജീവൻ രക്ഷാദൗത്യവുമായി എത്തിച്ച 17കാരി ആൻമരിയ ജോയിയുടെ നിലയിൽ മാറ്റമില്ല. ബോധം തെളിഞ്ഞിട്ടില്ലെന്നും മെനിഞ്ചൈറ്റിസ് ആണോയെന്ന് സംശയിക്കുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. തലച്ചോറിന്‍റെ എം.ആർ.ഐ സ്കാനിങ് നടത്തിയതിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നത് പ്രതീക്ഷാവഹമാണ്.
ഗുരുതരാവസ്ഥയിലായിരുന്ന ആൻമരിയയെ വ്യാഴാഴ്ച ഉച്ചക്കാണ് അപൂർവ രക്ഷാദൗത്യമെന്ന നിലക്ക് കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിൽ നിന്ന് രണ്ടു മണിക്കൂർ 40 മിനിറ്റിനുള്ളിൽ കൊച്ചിയിലെത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിനാണ് ഗതാഗത ക്രമീകരണങ്ങളുൾപ്പെടെ കാര്യങ്ങൾ ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.