Posted On
date_range Updated On
date_range നഴ്സുമാരുടെ സമരം: എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സമരം പിൻവലിച്ച ശേഷം ചർച്ച നടത്താമെന്നാണ് സർക്കാർ നിലപാടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നഴ്സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ചു. ഇടതുപക്ഷ സർക്കാർ എസ്മ പ്രയോഗിക്കില്ലെന്ന ധാരണയിൽ ജനവിരുദ്ധ പ്രക്ഷോഭവുമായി മുന്നോട്ട് പോവാൻ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. ആശുപത്രികൾ അവശ്യ സർവീസാണ് അവിടെ സമരം നടത്തുന്നത് അവസാനത്തെ മാർഗം മാത്രമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
നേരത്തെ അനിശ്ചിതകാല സമരം മാറ്റിവെച്ചാൽ നഴ്സുമാരുമായി ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചിരുന്നു. അതേ സമയം സമരവുമായി മുന്നോട്ട് പോവുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.