വെളിച്ചം കെടുത്തുന്ന ഈയാംപാറ്റകളാകരുത്; സമരക്കാർക്കെതിരെ ആരോഗ്യ ​മന്ത്രി

തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മുഖ്യമ​ന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ വിവിധ രാഷ്​ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സ്വയം ഹോമിക്കപ്പെടുകയും വെളിച്ചംകെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ്​ ചിലരുടെ ശ്രമമമെന്ന്​ മന്ത്രി ​ഫേസ്​ബുക്കിൽ കുറിച്ചു.

കേരളത്തില്‍ കോവിഡ്​ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടോ നേരത്തെ ചിലര്‍ പറഞ്ഞ് പോലെ കേരളത്തിൻെറ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോയതുകൊണ്ടോ അല്ല. ആയിരക്കണക്കിന് മനുഷ്യരുടെ ആറ്​ മാസമായുള്ള അശ്രാന്ത പരിശ്രമത്തിൻെറ ഫലമായാണ്​ -​കെ.കെ. ശൈലജ വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാറിൻെറ ശാസ്ത്രീയമായ ആസൂത്രണത്തി​േൻറയും ഇടപെടലി​േൻറയും ഫലമായാണ്​ കോവിഡ്​ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറഞ്ഞത്​. മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് ആശ്വാസത്തിൻെറ വാര്‍ത്തകള്‍ കേള്‍ക്കുന്നത് കൊണ്ടാണ് ലോകരാജ്യങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത്. അതില്‍ അസൂയ പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍ സ്വന്തം കുടുംബാംഗങ്ങളുടെ ജീവന്‍ കൂടിയാണ്​ തുലഞ്ഞുപോകുകയെന്ന്​ ഓര്‍ക്കണമെന്നും ​മന്ത്രി അഭിപ്രായ​പ്പെട്ടു.

കെ.കെ. ശൈലജയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​:

സ്വയം ഹോമിക്കപ്പെടുകയും വെളിച്ചം കെടുത്തുകയും ചെയ്യുന്ന ഈയാംപാറ്റകളാകാനാണ് ചിലര്‍ ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിൻെറ വിലക്കുകള്‍ ഞങ്ങള്‍ ലംഘിക്കും എന്നുപറഞ്ഞ് ആര്‍ക്കെതിരെയാണ് ഇവര്‍ ആക്രോശിക്കുന്നത്. ഇതൊരു മഹാമാരിയാണ്. കേരളത്തില്‍ ഈ രോഗത്തിൻെറ പകര്‍ച്ചാനിരക്കും മരണ നിരക്കും കുറച്ച് നിര്‍ത്തുന്നത് ആരെങ്കിലും കാണിക്കുന്ന മാജിക് കൊണ്ടല്ല. നേരത്തെ ചിലര്‍ പറഞ്ഞ് പോലെ കേരളത്തിൻെറ അന്തരീഷ ഊഷ്മാവില്‍ വൈറസ് ഉരുകി പോകുന്നതുമല്ല. ആയിരക്കണക്കിന് മനുഷ്യരുടെ 6 മാസമായുള്ള അശ്രാന്ത പരിശ്രമത്തിൻെറ ഫലമാണത്. 

ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലം. സര്‍ക്കാരിന്റെ ശാസ്ത്രീയമായ ആസൂത്രണത്തിന്റേയും ഇടപെടലിന്റേയും ഫലം. ലോകരാജ്യങ്ങള്‍ കേരളത്തെ ഉറ്റുനോക്കുന്നത് മറ്റൊന്നും കൊണ്ടല്ല. മരണം ഭീമാകാരം പൂണ്ട് മനുഷ്യരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ കുഞ്ഞ് കേരളത്തില്‍ നിന്ന് ആശ്വാസത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുന്നത് കൊണ്ടാണ്. അതില്‍ അസൂയ പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍ തുലഞ്ഞുപോകുക സ്വന്തം കുടുംബാംഗങ്ങളുടെ ജീവന്‍ കൂടിയാണെന്ന് ഓര്‍ക്കുക. 

മഹാമാരിയുടെ ഭാഗമായി നാം പ്രഖ്യാപിച്ച നിബന്ധനകള്‍ ലംഘിച്ച് നൂറുകണക്കിനാളുകള്‍ മാസ്‌ക് പോലും ധരിക്കാതെ ധിക്കാരപരമായി ഒത്തുകൂടുന്നത് എത്ര വലിയ വിപത്തിലേക്ക് സമൂഹത്തെ തള്ളിവിടുക എന്നത് മനസിലാക്കാന്‍ കഴിയുന്നവര്‍ ഇവര്‍ക്ക് പറഞ്ഞ് കൊടുക്കണം. പ്രതിഷേധമൊക്കെ ആയിക്കൊള്ളൂ. പക്ഷെ നാടിനെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്യുന്നവരുടെ ഒരു ഭാഗമായതു കൊണ്ട് പറഞ്ഞ് പോകുകയാണ്. ദയവ് ചെയ്ത് വിവേകമുള്ളവര്‍ ഇവരെ ഉപദേശിക്കുക.

നമുക്ക് കേരളത്തിൻെറ സുരക്ഷാമതില്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കുക. എല്ലാവരും സഹകരിക്കാം

Latest Video:

Full View
Tags:    
News Summary - health minister kk shylaja against protesters -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.