മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തടയില്ല; എണ്ണം നിയന്ത്രിക്കണമെന്ന് കോടതി

മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുന്നതിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹരജി ഹൈകോടതി തള്ളി. അതേസമയം, പേഴ്സണൽ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് കോടതി നിർദേശിച്ചു.

പേഴ്സണൽ സ്റ്റാഫിന്റെ നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും പൊതു വിഞ്ജാപനം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

പേഴ്സണൽ സ്റ്റാഫിന്റെ നിയമനം സർക്കാരിന്റെ നയപരമായ കാര്യമാണെന്നും അതിൽ ഇടപെടാനാകില്ലെന്നും ചൂണ്ടികാണിച്ചാണ് കോടതി ഹരജി തള്ളിയത്. പെൻഷൻ തടയണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കുന്നതും പരിധി നിശ്ചയിക്കുന്നതും നല്ലതാണെന്ന നിർദേശം കോടതി മുന്നോട്ട് വെക്കുകയും ചെയ്തു. 

Tags:    
News Summary - HC urges to control the number of personal staff of ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.