കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികൾ സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് വിലയിരുത്തി ഇതുസംബന്ധിച്ച ഹരജികൾ ഹൈകോടതി തീർപ്പാക്കി. ഇത്തരമൊരു ഉത്തരവ് നിലവിലില്ലാതിരിക്കെ പ്രവാസികളിൽനിന്ന് ക്വാറൻറീൻ ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ആരോപിച്ച് നൽകിയ ഹരജികൾ അപക്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
അതേസമയം, സർക്കാർ ഇങ്ങനെ ഉത്തരവ് പുറപ്പെടുവിക്കുന്നപക്ഷം ചോദ്യംചെയ്യാൻ ഹരജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടാകും. സ്വന്തം ചെലവിൽ ക്വാറൻറീനിൽ കഴിയണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നിർദേശങ്ങൾ റദ്ദാക്കണമെന്നും സർക്കാർ ചെലവിൽ സൗജന്യ ക്വാറൻറീൻ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് കേരള മുസ്ലിം കൾചറൽ സെൻറർ അംഗം ഇബ്രാഹിം എളേറ്റിൽ, ഒാവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡൻറ് റെജി താഴ്മൺ എന്നിവരടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ക്വാറൻറീൻ ചെലവ് പ്രവാസികൾ വഹിക്കണമെന്ന ഉത്തരവില്ലെന്നും ഹരജി നിലനിൽക്കുന്നതല്ലെന്നും സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.