സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യ ഹരജി: പരാതിക്കാരിൽനിന്ന്​ കൂടുതൽ വിശദീകരണം തേടി

കൊച്ചി: കേരളത്തിലും വിദേശത്തും വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് ബോളിവുഡ് നടി സണ്ണി ലിയോണി എന്ന കരൺജിത്ത് കൗർ വോറ 39 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ​ഹൈകോടതി പരാതിക്കാരിൽനിന്ന്​ കൂടുതൽ വിശദീകരണം തേടി.

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ കേസുമായി ബന്ധപ്പെട്ട്​ നടിയും ഭർത്താവ് ഡാനിയൽ വെബെറും ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനിയും നൽകിയ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കവേയാണ്​ ജസ്​റ്റിസ്​ അശോക്​ മേനോൻ വിശദീകരണത്തിന്​ കൂടുതൽ സമയം അനുവദിച്ചത്​്​. അതേസമയം, വിദേശത്തേക്ക് പോകാൻ സണ്ണി ലിയോണി കോടതിയുടെ അനുമതി വാങ്ങണമെന്ന നിബന്ധ​ന വെക്കണമെന്ന പരാതിക്കാര​െൻറ ആവശ്യം അനുവദിച്ചില്ല. ഹരജി മാർച്ച്​ എട്ടിന്​ വീണ്ടും പരിഗണിക്കും.

Tags:    
News Summary - HC declines petition to restrain Sunny Leone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.