Posted On
date_range Updated On
date_range 'എനിക്കുള്ള ബുദ്ധിപോലും മോദിക്കില്ല'; നാലാം ക്ലാസുകാരിയുടെ വിഡിയൊ വൈറൽ
വെല്ലൂർ: നോട്ട് പിൻവലിച്ച മോദിയുടെ തീരുമാനത്തെ രൂക്ഷമായി പരിഹസിക്കുന്ന പെൺകുട്ടിയുടെ വിഡിയൊ വൈറലാകുന്നു. പിതാവിനൊപ്പം വെല്ലൂർ മെഡിക്കൽ കൊളേജിലെത്തിയ ഹവ്വ എന്ന നാലാം ക്ലാസുകാരിയാണ് മോദിയുടെ നടപടിയെ വിമർശിച്ച് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ജനങ്ങളെ ക്യൂവിൽ നിർത്തി കഷ്ടപ്പെടുത്തുന്ന മോദി 500ഉും 1000ഉും നിരോധിക്കുേമ്പാൾ കുറച്ച് കോമൺസെൻസ് ഉപയോഗിക്കണമെന്നും നാലാം ക്ലാസിലെത്തിയ തനിക്കുള്ള ബുദ്ധിപോലും മോദിക്കില്ലാതായാൽ എന്താചെയ്യുകയെന്നും ഹവ്വ ചോദിക്കുന്നു.
നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയൊ ഇതിനകം ഒരു ലക്ഷത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞു. അതേസമയം ഹവ്വയുടെ പിതാവ്കള്ളനോട്ടുകേസിലെ പ്രതിയാണെന്ന്ചിലർ പ്രചരിപ്പിച്ചെങ്കിലും ഇതിനെതിരെ പിതാവ് തന്നെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.