representational image
തിരുവനന്തപുരം: എറണാകുളത്തുനിന്ന് ഝാർഖണ്ഡിലെ ഹാതിയയിലേക്കും തിരിച്ചും സ്പെഷൽ ട്രെയിൻ സർവിസുകൾ അനുവദിച്ചതായി റെയിൽവേ. ഒക്ടോബർ 24, 31 തീയതികളിൽ പുലർച്ച 4.50ന് ഹാതിയയിൽനിന്ന് പുറപ്പെടുന്ന ഹാതിയ-എറണാകുളം ജങ്ഷൻ വീക്ക്ലി സ്പെഷൽ മൂന്നാം ദിവസം ഉച്ചക്ക് 1.55ന് എറണാകുളത്തെത്തും. പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ഒക്ടോബർ 27, നവംബർ മൂന്ന് തീയതികളിൽ രാവിലെ 7.15ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ-ഹാതിയ സ്പെഷൽ (08646) മൂന്നാം ദിവസം രാവിലെ 4.30ന് ഹാതിയയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.