വനിത ഡോക്ടറെ അസഭ്യം പറഞ്ഞ കേസിൽ മൂന്ന് പേർ അറസ്​റ്റിൽ

ചാലക്കുടി: പരിയാരത്ത് വനിത ഡോക്ടറെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്​റ്റിൽ. മോതിരക്കണ്ണി സ്വദേശി വട്ടോലി ജോഷി (42), പരിയാരം കാച്ചപ്പിള്ളി വീട്ടിൽ ബേബി (49), മോതിരക്കണ്ണി കരിപ്പായി വീട്ടിൽ ജെയ്സൺ (47) എന്നിവര െയാണ് അറസ്​റ്റ്​ ചെയ്തത്. പരിയാരം പഞ്ചായത്ത് ഓഫിസിന് മുൻവശത്ത് പ്രവർത്തിക്കുന്ന ഗവ.​ ആയുർവേദ ആശുപത്രിയിൽ കയറി ബഹളം വെക്കുകയും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത ഡോക്ടറെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു ഇവർ.

11ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. മദ്യ ലഹരിയിൽ ആയിരുന്ന ഒന്നാം പ്രതി ജോഷി പരിശോധന സമയം കഴിഞ്ഞ് തനിക്ക് മരുന്ന് വാങ്ങിക്കണം എന്ന് പറഞ്ഞ് വരുകയും ഡോക്ടറെ കണ്ട് മരുന്ന് എഴുതിക്കുകയും ചെയ്തു. അതിന് ശേഷം ത​​െൻറ സുഹൃത്തുക്കളായ രണ്ട് പേർകൂടി വരാനുണ്ട് എന്ന് പറയുകയും അവരെ ചികിത്സിച്ചിട്ട് പോയാൽ മതി എന്നുപറഞ്ഞ് ആശുപത്രിയിൽ നിന്ന് ബഹളം ഉണ്ടാക്കി ഡോക്ടറെ തടഞ്ഞ് വച്ചു.

ഈ സമയം മറ്റു രണ്ട് പ്രതികൾകൂടി ആശുപത്രിയിലെത്തി ജോലിക്കാരെയും വനിത ഡോക്ടറെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ചാലക്കുടി സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്​ പിടികൂടിയത്​. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Hate Statement -Three Person Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.