ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജില്ലാ നേതാക്കൾ കോടതിയിൽ

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് നടത്തിയ ഹർത്താലിൽ വിശദീകരണവുമായി കാസർകോട് യ ു.ഡി.എഫ് നേതാക്കൾ ഹൈകോടതിയിൽ. മിന്നൽ ഹർത്താൽ വിഷയത്തിൽ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് നേതാക്കളുടെ വിശദീകരണം.

ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് കാസർകോട് യു.ഡി.എഫ് ജില്ലാ നേതാക്കളായ കമറുദ്ദീനും ഗോവിന്ദൻ നായരും കോടതിയിൽ പറഞ്ഞു. അന്ന് പോസ്റ്റ്മോർട്ടം, സംസ്ക്കാര നടപടികളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും അവർ വ്യക്തമാക്കി.

അതേസമയം, യു.ഡി.എഫ് ആണ് ഹർത്താൽ നടത്തിയതെന്ന് സർക്കാർ ഹൈകോടതിയിൽ പറഞ്ഞു. എന്നാൽ ഹർത്താലിന് ആര് ആഹ്വാനം ചെയ്തു എന്നല്ല, മിന്നൽ ഹർത്താൽ നടന്നു എന്നതാണ് വിഷയമെന്നും കോടതി സർക്കാറിനോട് പറഞ്ഞു.

അതിനിടെ, ഇതുസംബന്ധിച്ച് സത്യവാങ്മൂലം കഴിഞ്ഞ ദിവസം തന്നെ സമർപ്പിച്ചിരുന്നുവെന്ന് ഡീൻ കുര്യാക്കോസിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ സത്യവാങ്മൂലം ലഭിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.


Tags:    
News Summary - Hartal Case at High court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.