തിരുവനന്തപുരം: ഹാരിസൺസ് മലയാളം ലിമിറ്റഡും മറ്റു പ്ലാേൻറഷനുകളുമായുള്ള ഭൂമി സംബന്ധമായ കേസുകളിൽ ബന്ധപ്പെട്ട കലക്ടർമാർക്ക് കൂടുതൽ അവഗാഹം ലഭിക്കുന്നതിന് വെബിനാർ സംഘടിപ്പിക്കാൻ ലാൻഡ് റവന്യു കമീഷണറുടെ നിർദേശം. ലാൻഡ് റവന്യൂ കമീഷണറുടെ ചേംബറിൽ കമീഷണർ, ജോയിൻറ് കമീഷണർ, യൂനിറ്റ് ഓഫിസർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഹാരിസൺസ് അനധികൃതമായി കൈവശംവെച്ച തോട്ടംഭൂമി സംബന്ധിച്ച് കേസുകൾ സിവിൽ കോടതിയിൽ നൽകാൻ കലക്ടർമാർക്ക് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകിയിരുന്നു. എന്നാൽ, പല ജില്ലകളിലും നടപടി സ്വീകരിച്ചിട്ടില്ല. അതിനാലാണ് ലൻഡ് റവന്യു കമീഷണർ വെബിനാർ നടത്താൻ തീരുമാനിച്ചത്. ഡോ. എം.ജി രാജമാണിക്യവും കാർസർകോട് കലക്ടർ ഡോ. ഡി. സിജിത് ബാബുവും വെബിനാറിൽ സംസാരിക്കും. ഹാരിസൺസ് കേസിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു വെബിനാർ സംഘടിപ്പിക്കുന്നത്.
വിവിധ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം 2016 ജൂൺ ഒന്ന് മുതൽ നാളിതുവരെ നൽകിയ പട്ടയങ്ങളുടെ കണക്കുകൾ എല്ലാ മാസവും അവലോകനം നടത്തി തീയതി രേഖപ്പെടുത്തി സൂക്ഷിക്കണം. 2020ൽ നൽകിയ പട്ടയങ്ങളുടെ കണക്കുകൾ ശേഖരിക്കണം. അതിെൻറ ചുമതലയും അസിസ്റ്റൻറ് കമീഷണർക്ക് (എൽ.എ) നൽകി.
2020 സാമ്പത്തിക വർഷം സർക്കാറിലേക്ക് തിരിച്ചടക്കേണ്ട പാട്ടകുടിശ്ശിക വിശദാംശങ്ങൾ കലക്ടർമാരിൽനിന്ന് അടിയന്തരമായി ശേഖരിക്കും. തീവ്രയത്ന പരിപാടികളുടെ നാളിതുവരെയുള്ള പാട്ട കുടിശ്ശിക തുക അടവുവരുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
എല്ലാ യൂനിറ്റ് ഓഫിസർമാരും തങ്ങളുടെ യൂനിറ്റിൽനിന്നും സർക്കാറിലേക്ക് സ്ഥിരമായി നൽകേണ്ട റിപ്പോർട്ടുകളുടെ ടെമ്പ്ലേറ്റ് ഗൂഗിൾ ഷീറ്റ് പോലുള്ള വിവര സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് തയാറാക്കി സൂക്ഷിക്കണം. ഇ^ ഓഫിസ് സംവിധാനം നടപ്പാക്കുന്നത് വഴി ജനങ്ങൾ ഓഫിസ് കയറിയിറങ്ങുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണം.
ഓൺലൈൻ സംവിധാനത്തിലൂടെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് പ്രാപ്തമാക്കണം. ഇ- ഓഫിസ് സംവിധാനം സംസ്ഥാനത്തെ എല്ലാ റവന്യു ഓഫിസുകളിലും നടപ്പാക്കുക്കുന്നതോടൊപ്പം ലാൻഡ് റവന്യു കമ്മീഷണറുടെ കാര്യാലയത്തിലും 2020 ഡിസംബർ ഒന്നിന് മുമ്പായി ഓഫിസ് സംവിധാനം നടപ്പാക്കണമെന്നും തീരുമാനിച്ചു.
2020- 21 കാലയളവിൽ പട്ടികജാതി - വർഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിതർക്ക് നൽകിയ പട്ടയങ്ങളുടെ കണക്കുകൾ കലക്ടർമാരിൽനിന്നും ശേഖരിച്ച് സൂക്ഷിക്കാനും നിർദേശം നൽകി. പട്ടയ വിതരണ നടപടികളിലെ പുരോഗതി വിലയിരുത്തണം.
2020- 21 കാലയളവിൽ എത്ര വില്ലേജ് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിവരം ശേഖരിക്കണം. ജില്ലയിൽ ആകെയുള്ള കേസുകളുടെ വിസ്തൃതി വിശദാംശങ്ങൾ കലക്ടർമാരിൽനിന്ന് ശേഖരിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.