പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range പന്ന്യന്നൂർ പഞ്ചായത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് കാൽലക്ഷം ബോണസ്
പാനൂർ (കണ്ണൂർ): പന്ന്യന്നൂർ പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾക്ക് ഓണം ബോണസായി നൽകിയത് കാൽലക്ഷം രൂപ വീതം. സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്രയും വലിയ തുക ഹരിത സേനാംഗങ്ങൾക്ക് ബോണസായി നൽകുന്നത്.
പഞ്ചായത്തിൽ ആകെ 16 ഹരിത കർമസേനാംഗങ്ങളുണ്ട്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി.കെ. അശോകൻ ചെക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി എൻ. ഷീജ അധ്യക്ഷത വഹിച്ചു. ഹരിത കർമസേനാംഗങ്ങൾക്കുള്ള യൂനിഫോം വിതരണവും ചടങ്ങിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.