Posted On
date_range Updated On
date_range സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം: ബി.ജെ.പിക്കാരനായ ഒരു പ്രതിക്കു കൂടി ജാമ്യം
തലശ്ശേരി: സി.പി.എം പ്രവര്ത്തകന് പുന്നോല്‍ താഴെവയല്‍ താഴെക്കുനിയില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14ാം പ്രതി ബി.ജെ.പി പ്രവര്ത്തകന് അഭിമന്യുവിന് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജാമ്യം അനുവദിച്ചു. ലക്ഷം രൂപക്കുള്ള ബോണ്ടും തുല്യസംഖ്യക്കുള്ള രണ്ടാള് ജാമ്യത്തിലുമാണ് അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ന്യൂമാഹി പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പുലര്‍ച്ചയാണ് വീട്ടുമുറ്റത്ത് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.