ലിംഗഛേദം: കുറ്റമേറ്റ്​ യുവതി; പീഡിപ്പിച്ചെന്ന മൊഴി പൊലീസ്​ പറഞ്ഞി​െട്ടന്ന്​ 


തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​​െൻറ നി​ർ​ബ​ന്ധ​ത്തി​ന്​ വ​ഴ​ങ്ങി താ​ൻ ത​ന്നെ​യാ​ണ്​ സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​തെ​ന്ന്​ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്​ വി​ധേ​യ​യാ​യെ​ന്ന്​ പ​റ​യു​ന്ന യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യു​ടേ​തെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്ന ക​ത്തി​ന്​ പി​ന്നാ​ലെ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ശാ​സ്ത​മം​ഗ​ലം അ​ജി​ത്​​കു​മാ​റു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​​ലാ​ണ്​ യു​വ​തി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഇൗ ​ശ​ബ്​​ദ​രേ​ഖ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

ക​ത്തും ശ​ബ്​​ദ​േ​ര​ഖ​യും പ​രി​ശോ​ധി​ക്കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ അ​പേ​ക്ഷ ന​ൽ​കി. താ​ൻ സ്വ​യം ലിം​ഗം മു​റി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു സ്വാ​മി ആ​ദ്യം അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. പൊ​ലീ​സ്​ നി​ർ​േ​ദ​ശി​ച്ച​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മൊ​ഴി ന​ൽ​കി​യ​തെ​ന്നും സ്വാ​മി ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ്​ യു​വ​തി ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​യു​ന്ന​ത്. ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​യെ കേ​സി​ൽ കു​ടു​ക്കു​ന്ന നി​ല​യി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ യു​വ​തി​യു​ടെ ക​ത്തി​ലും സം​ഭാ​ഷ​ണ​ത്തി​ലു​മു​ണ്ട്. 

ക​ത്തി വീ​ശു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നും ഇ​ത്ര​യ​ധി​കം മു​റി​ഞ്ഞെ​ന്ന് പി​ന്നീ​ടാ​ണ് മ​ന​സ്സി​ലാ​യ​തെ​ന്നും യു​വ​തി പ​റ​യു​ന്നു. സ്വാ​മി​യു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള വൈ​രാ​ഗ്യ​മോ ലൈം​ഗി​ക​ബ​ന്ധ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സു​ഹൃ​ത്ത് അ​യ്യ​പ്പ​ദാ​സാ​ണ് സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം ഛേദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്തി ന​ൽ​കി​യ​ത്. ത​ന്നെ നി​ര​ന്ത​രം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നും സാ​മ്പ​ത്തി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്നും പൊ​ലീ​സി​ന് മൊ​ഴി കൊ​ടു​ത്തെ​ന്ന വാ​ദം തെ​റ്റാ​ണ്. 

പോ​ക്സോ ചു​മ​ത്ത​ണ​മെ​ങ്കി​ൽ 16 വ​യ​സ്സ്​​ മു​ത​ൽ പീ​ഡി​പ്പി​ച്ചെ​ന്ന്​ പ​റ​യ​ണ​മെ​ന്ന്​ പൊ​ലീ​സ് നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ങ്ങ​നെ മൊ​ഴി ന​ൽ​കി​യ​ത്. അ​യ്യ​പ്പ​ദാ​സി​ന് സ്വാ​മി​യോ​ട് വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. പ്ര​തി​കാ​ര​ത്തി​നാ​യി ജ​ന​നേ​ന്ദ്രി​യം ഛേദി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് അ​യാ​ൾ ത​ന്നെ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. ക​ട്ടി​ലി​ന് അ​ടി​യി​ലോ മ​റ്റോ ഒ​ളി​ച്ചി​രു​ന്ന് താ​ൻ ത​ന്നെ അ​തു ചെ​യ്യാ​മെ​ന്ന് അ​യ്യ​പ്പ​ദാ​സ് ആ​ദ്യം പ​റ​ഞ്ഞെ​ങ്കി​ലും സ്വ​യം ചെ​യ്യാ​ൻ പി​ന്നീ​ട് ത​ന്നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

നി​ർ​ബ​ന്ധി​ച്ച്​ സ്വാ​മി​യു​ടെ അ​ടു​ത്തേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. ഇ​രു​ട്ടി​ൽ താ​ൻ ക​ത്തി വീ​ശു​ക​യാ​യി​രു​ന്നു. അ​ർ​ധ മ​യ​ക്ക​ത്തി​ലാ​യി​രു​ന്ന സ്വാ​മി നി​ല​വി​ളി​ച്ച​പ്പോ​ഴാ​ണ് അ​യ്യ​പ്പ​ദാ​സി​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​റ​ങ്ങി​യോ​ടി​യ​ത്. നേ​ര​ത്തേ ത​നി​ക്ക്​ അ​യ്യ​പ്പ​ദാ​സു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 

സ്വാ​മി​യു​മാ​യി കു​ടും​ബ​ത്തി​നു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്ന അ​യ്യ​പ്പ​ദാ​സ് സ്വാ​മി സാ​മ്പ​ത്തി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് കൃ​ത്യ​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്. എ.​ഡി.​ജി.​പി​യും അ​യ്യ​പ്പ​ദാ​സ​ും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണ്​ സം​ഭ​വ​മെ​ന്ന്​​ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്​ യു​വ​തി​യു​ടെ പേ​രി​ൽ ല​ഭി​ച്ച ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സ്വാ​മി​യു​ടെ റി​മാ​ൻ​ഡ്​ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും.

പെൺകുട്ടി കത്തിൽ പറയുന്നത്: 

ലൈംഗിക പീഡനത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം എ.ഡി.ജി.പി ബി. സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാർ എന്നീ നാൽവർ സംഘത്തി​​​​​െൻറ ഗൂഢാലോചനയുടെ ഭാഗമാണെന്ന്​ പെൺകുട്ടി കഴിഞ്ഞ ദിവസം എഴുതിയ കത്തിൽ പറഞ്ഞത്. സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം എസ്. അജിത്കുമാറിന് അയച്ച കത്തിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചട്ടമ്പിസ്വാമി ഭൂമി സമരവുമായി ബന്ധപ്പെട്ട വിരോധമായിരുന്നു ഇതിന്​ കാരണമെന്നും കത്തിൽ പറയുന്നു. 

സ്വാമി തങ്ങളുടെ കുടുംബസുഹൃത്താണ്. തന്നെ നിയമം പഠിക്കാൻ പ്രേരിപ്പിച്ചത്​ സ്വാമിയാണ്. സംഭവദിവസം അയ്യപ്പദാസി​​​​​െൻറ നിർദേശപ്രകാരമാണ് പെരുമാറിയത്. അതിനുശേഷം എ.ഡി.ജി.പിയുടെ വീട്ടിൽ പോകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതിനു ശേഷം അയ്യപ്പദാസിനെ ഫോണിൽ വിളിച്ചപ്പോൾ യാതൊരുവിധ പരിചയവും കാണിച്ചില്ലെന്ന്​ മാത്രമല്ല സംഭവങ്ങളെക്കുറിച്ച് അറിയാത്തതു പോലെ സംസാരിച്ചു.

തുടർന്ന് പൊലീസ് എത്തി തന്നെ കൂട്ടിക്കൊണ്ടു പോയി. പൊലീസി​​​​​െൻറ ഭീഷണിയുടെ ഭയത്താൽ അവർ നിർദേശിച്ച പ്രകാരം ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ എത്തിയപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്താണ് നടപടി സ്വീകരിക്കേണ്ടതെന്ന് മജിസ്ട്രേറ്റ് പറഞ്ഞ് തന്നിരുന്നില്ലെന്നും പെൺകുട്ടി കത്തിൽ പറയുന്നു. 

സ്വാമിയുടെ ജാമ്യഹരജിയുടെ വാദം 19ന് തിരുവനന്തപുരം പോക്സോ കോടതി പരിഗണിക്കും. കഴിഞ്ഞ മേയിലാണ് സ്വാമിയുടെ ജനനേന്ദ്രിയം പീഡനശ്രമത്തിനിടെ മുറിച്ചു മാറ്റിയത്. സ്വാമി ഇപ്പോൾ റിമാൻഡിലാണ്​. 

Tags:    
News Summary - hari swami swami gangeshannda case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.