Posted On
date_range Updated On
date_range ശ്രീധന്യ സുരേഷിനെ അധിക്ഷേപിച്ചയാൾക്കെതിരെ വനിത കമീഷൻ കേസ്
തിരുവനന്തപുരം: വയനാട്ടിലെ ഗോത്രവിഭാഗത്തിൽനിന്ന് രാജ്യത്ത് ആദ്യമായി സിവിൽ സർവിസസ് പരീക്ഷയിൽ ഉന്നത റാങ് ക് നേടിയ വയനാട് സ്വദേശിനി ശ്രീധന്യ സുരേഷിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ കമൻറിട്ടയാൾക്കെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പിയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈെൻറ നിർദേശപ്രകാരമാണ് നടപടി. പന്തളം സ്വദേശി അജയകുമാർ എന്നയാളാണ് ശ്രീധന്യയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ മോശം കമൻറിട്ടത്. സ്ത്രീകളോടുളള ഇത്തരം മനോഭാവം അനുവദിക്കാനാവില്ലെന്നും അധികാരികൾ ഉടനടി കർശന നടപടിയെടുക്കണമെന്നും ജോസെഫെൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.