ഹനീഷ ഷെറിന്‍െറ മരണം: സുഹൃത്തിനെ തിരുപ്പൂര്‍ പൊലീസിന് കൈമാറി

കോഴിക്കോട്: രണ്ടാഴ്ച മുമ്പ് കാണാതായ പെണ്‍കുട്ടി തിരുപ്പൂരില്‍ ട്രെയിനില്‍നിന്ന് വീണുമരിച്ച സംഭവത്തില്‍ സുഹൃത്ത് അഭിരാം സജേന്ദ്രനെ തിരുപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ല ജയിലിന് സമീപം പുതിയേടത്ത് കണ്ടിപറമ്പില്‍ ഹനീഷ ഷെറിന്‍ (19) തിരുപ്പൂരില്‍ ട്രെയിനില്‍നിന്ന് വീണുമരിച്ച സംഭവത്തിലാണ് കുറ്റിക്കാട്ടൂര്‍ മാക്കിനാട്ട് ഹൗസില്‍ അഭിരാം സജേന്ദ്രനെ (20) തിരുപ്പൂരിലേക്ക് കൊണ്ടുപോയത്. 

ഹനീഷ ട്രെയിനില്‍നിന്ന് വീണതാണോ തള്ളിയിട്ടതാണോ എന്ന സംശയമാണ് ദുരൂഹമായി തുടരുന്നത്. ബൈക്കില്‍നിന്ന് വീണാണ് തലക്ക് പരിക്കേറ്റത് എന്നായിരുന്നു ഹനീഷയെ ചികിത്സിച്ച കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് അധികൃതരോട് അഭിരാം നേരത്തേ പറഞ്ഞത്. എന്നാല്‍, മുഖംകഴുകാന്‍പോയ ഹനീഷ അബദ്ധത്തില്‍ ട്രെയിനില്‍നിന്ന് വീണെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി. സംഭവത്തിനുമുമ്പും ശേഷവും അഭിരാമിന്‍െറഫോണിലേക്ക് വന്നതും പോയതുമായ വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കസബ എസ്.ഐ ഇ. സജീവന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചാത്തമംഗലം പെരിങ്ങളം പെരുവഴിക്കടവ് ക്ഷേത്രത്തിന് സമീപത്തുനിന്നാണ് വ്യാഴാഴ്ച രാത്രിയോടെ അഭിരാമിനെ കസ്റ്റഡിയിലെടുത്തത്. ജയില്‍ റോഡിലെ വീട്ടില്‍ എത്തിച്ച ഹന്‍ഷയുടെ മൃതദേഹം തിങ്കളാഴ്ച പെരുവണ്ണാമൂഴിയില്‍ സംസ്കരിക്കും.

Tags:    
News Summary - haneesha sherin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.