കൊച്ചി: യൂനിഫോം ധരിച്ച് മീൻ വിൽപന നടത്തിയ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൽ റഉൗഫാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഹനാനെ അധിക്ഷേപിക്കുന്ന പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകളടക്കം തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇങ്ങനെ പോസ്റ്റിട്ട 24 പേരുടെ പട്ടിക അന്വേഷണസംഘത്തിന് സൈബർ സെൽ കൈമാറിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗുരുവായൂർ സ്വദേശി വിശ്വനാഥൻ, കൊല്ലം സ്വദേശി സിയാദ്, ചങ്ങനാശ്ശേരി സ്വദേശി പ്രശാന്ത്, അടിമാലി സ്വദേശി ബേസിൽ സക്കരിയ എന്നിവരാണ് നേരേത്ത അറസ്റ്റിലായത്.
െഎ.ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഇപ്പോൾ അറസ്റ്റിലായവർ മറ്റുള്ളവർക്കെതിരെ മുമ്പും സമൂഹമാധ്യമങ്ങളിൽ മോശം പരാമർശങ്ങളടങ്ങിയ പോസ്റ്റ് ഇട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പരാതിയില്ലാത്തതിനാൽ അന്ന് നിയമനടപടികളിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവർ ഇട്ട പോസ്റ്റുകൾ പ്രചരിപ്പിച്ചവരെയും കേസിൽ ഉൾപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.