കൊടുങ്ങല്ലൂർ: പഠനത്തിനും ജീവിക്കാനുമുള്ള പണം കണ്ടെത്താൻ സ്കൂൾ യൂനിഫോമിൽ മത്സ്യം വിറ്റ് അതിജീവനത്തിെൻറ പര്യായമായി മാറിയ ഹനാന് (21) വാഹനാപകടത്തിൽ ഗുരുതര പരുക്ക്. കൊടുങ്ങല്ലൂരിനടുത്തുണ്ടായ കാർ അപകടത്തിലാണ് ഇവർക്ക് പരിക്കേറ്റത്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച പുലർച്ചെ 6.30 ഒാടെ ദേശീയപാത 17 (66)ൽ കൊടുങ്ങല്ലൂരിനടുത്ത് കോതപറമ്പിലായിരുന്നു അപകടം. ഹനാൻ സഞ്ചരിച്ച കാർ റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഹനാനെ ഉടൻ മോഡേൺ ആശുപത്രിയിൽ എത്തിച്ചു. നെട്ടല്ലിനാണ് പരിക്കെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻഭാഗം തകർന്നു. എറണാകുളം വൈറ്റിലയിൽ താമസിക്കുന്ന ഹനാൻ കോഴിക്കോട് ഒരു ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്ത് തിരികെ വരുേമ്പാഴായിരുന്നു അപകടം. ഹനാെൻറ സുഹൃത്തായ ജിതേഷ്കുമാറാണ് വാഹനം ഒാടിച്ചിരുന്നതെന്നും ഇയാൾക്ക് കാര്യമായ പരിക്കില്ലെന്നും മതിലകം പൊലീസ് പറഞ്ഞു.
ഹനാനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലുണ്ടായ ആക്രമണത്തിെൻറ പഞ്ചാത്തലത്തിൽ ഇവർ െഎ.ജി.ക്ക് പരാതി കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് തിങ്കളാഴ്ച 11ന് സമയം ലഭിച്ചിരുന്നതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.