തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണത്തിന് സാമൂഹിക പങ്കാളിത്തത്തോടെയുള്ള പുനരധിവാസ പദ്ധതികളാണാവശ്യമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ശാരീരികവും ബൗദ്ധികവുമായ വൈകല്യങ്ങൾക്ക് സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് വ്യതിയാനമുണ്ടാകാം. ഇത് തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്ന ‘അനുയാത്ര’ രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹികസുരക്ഷാ മിഷനും സാമൂഹിക നീതി വകുപ്പും സംയുക്തമായി നടത്തുന്ന അനുയാത്ര കാമ്പയിെൻറ ഉദ്ഘാടനം ടാഗോർ ഹാളിൽ നിർവഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
പൊതുവിദ്യാഭ്യാസരംഗത്ത് കേരളം സ്വീകരിച്ച പുരോഗമനസമീപനങ്ങൾ ശ്രദ്ധേയമാണ്. ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തം കൂടി ഉറപ്പുവരുത്തി സാമൂഹിക സ്വഭാവത്തിലുള്ള സംരംഭത്തിനാണ് കേരളം അനുയാത്രയിലൂടെ തുടക്കം കുറിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾതന്നെയാണ് ഇൗ സംരംഭങ്ങളുടെ അംബാസഡർമാരാകാൻ ഏറ്റവും അനുയോജ്യർ. ഭിന്നശേഷി നമ്മുടേതുപോലെ വികസ്വരസമൂഹങ്ങളിൽ പ്രധാന ആരോഗ്യപ്രശ്നമായി മാറിയിട്ടുണ്ട്.
രാജ്യത്ത് പ്രത്യേക പരിഗണന ആവശ്യമുള്ളവരിൽ ഭൂരിപക്ഷവും പുനരധിവാസസേവനങ്ങൾക്ക് സാമ്പത്തികമായും പ്രായോഗികമായും പ്രയാസമനുഭവിക്കുന്ന ഗ്രാമങ്ങളിലാണ് കഴിയുന്നത്. മറുവശത്ത് വൈകല്യത്തെക്കുറിച്ചുള്ള ഗവേഷണവും സമയബന്ധിതവും ക്രിയാത്മകവുമായ ഇടപെടലുമെല്ലാം പ്രാരംഭഘട്ടത്തിൽ മാത്രമാണ്. മതിയായ ഫണ്ടുകളുടെ കുറവും വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും ഇത്തരം കുട്ടികൾക്ക് ലഭിേക്കണ്ട ശ്രദ്ധയെയും പരിഗണനയെയും ബാധിക്കുന്നുണ്ട്. യു.എൻ സർവേ പ്രകാരം രാജ്യത്ത് 19 വയസ്സ് വരെയുള്ളവരിൽ 1.67 ശതമാനം പേർ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ്. മറ്റൊരു കണക്കുപ്രകാരം രാജ്യത്ത് പരിഗണന അർഹിക്കുന്ന 12 ലക്ഷം കുട്ടികളിൽ ഒരു ശതമാനത്തിന് മാത്രമേ വിദ്യാഭ്യാസസൗകര്യം ലഭ്യമാകുന്നുള്ളൂവെന്നും അേദ്ദഹം പറഞ്ഞു. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, കെ.എം. എബ്രഹാം, റാണി ജോർജ്, കേശവേന്ദ്രകുമാർ, ടി.വി. അനുപമ, ഗോപിനാഥ് മുതുകാട്, മുഹമ്മദ് അഷീൽ എന്നിവർ സംബന്ധിച്ചു. മാജിക് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രകടനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.