ജാതീയ കേരളത്തിലെ ഭൂസമര പോരാട്ടങ്ങളെ കൃത്യപ്പെടുത്തിയ സമരനായകൻ -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കേരളത്തിലെ ജാതീയതയിൽ അധിഷ്ഠിതമായ വിവേചനങ്ങൾക്കെതിരെ ഭൂസമരങ്ങളിലൂടെ പോരാടിയ സമരനായകനാണ് ളാഹ ഗോപാലനെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഭൂപരിഷ്കരണത്തിലെ പൊള്ളത്തരങ്ങളും ജാതീയ വിവേചനത്തിലൂടെ ഭരണകൂടം എങ്ങനെയാണ് ദളിത് ആദിവാസി പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതെന്നും തെളിയിച്ച സമരനേതാവാണ് അദ്ദേഹം.

ചെങ്ങറയിലെ ഭൂസമരം കേരളത്തിലെ ഭരണകൂടത്തിന് അവഗണിക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റിയത് ളാഹ ഗോപാലന്‍റെ കരുത്തുറ്റ നേതൃത്വമാണ്. ആധുനിക കേരളത്തിലെ ഭൂസമരങ്ങൾക്ക് പ്രചോദനം തന്നെയായിരുന്നു ചെങ്ങറ ഭൂസമര പോരാട്ടം. ഇടതുപക്ഷത്തിന്‍റെ ഭൂരഹിതരോടുള്ള വഞ്ചനാപരമായ നിലപാടും കോർപറേറ്റ് ചങ്ങാത്തവും മറനീക്കി പുറത്തുവന്ന ഒന്നായിരുന്നു ചെങ്ങറ സമരം.

സമര സമൂഹത്തെ കൃത്യമായ രാഷ്ട്രീയ ബോധത്തോടെ നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ചെങ്ങറ ഭൂസമരം നേതാവ് എന്നതോടൊപ്പം തന്നെ കേരളം ബോധപൂർവം മറക്കാൻ ശ്രമിച്ച ഭൂപ്രശ്നത്തെ സജീവ ചർച്ചയാക്കി മാറ്റുന്നതിന് ളാഹ ഗോപാലനു കഴിഞ്ഞുവെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Tags:    
News Summary - Hameed Vaniyambalam Memory of Laha Gopalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.