നിലമ്പൂർ: പകുതിവിലക്ക് ഇലക്ട്രിക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ഇടനിലക്കാരനായ നിലമ്പൂരിലെ ബിനോയി പാട്ടത്തിലിന്റെ ഓസ് വാൾഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിൽ പൊലീസ് പരിശോധന നടത്തി. നിലമ്പൂർ നഗരസഭ അധികൃതരുടെ സാന്നിധ്യത്തിൽ ഓഫിസിന്റെ പൂട്ട് പൊളിച്ചാണ് നിലമ്പൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ഉപയോഗിക്കാത്ത സ്കൂട്ടറുകളും സൈക്കിളുകളും തയ്യൽമെഷീനുകളും കണ്ടെത്തിയ പൊലീസ് ഇവ പിടിച്ചെടുത്തു. ഓഫിസ് സീൽ ചെയ്തു. ട്രസ്റ്റ് ചെയർമാൻ ബിനോയി പാട്ടത്തിൽ ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിട്ടതായും ഉടൻ അറസ്റ്റ് ചെയ്യാനാകുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസവും ഓഫിസിൽ നിന്ന് പൊലീസ് രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.