കൊച്ചി: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ സ്ഥാപനങ്ങളിലും ഓഫിസുകളിലും ക്രൈബ്രാഞ്ച് പരിശോധന. വ്യാഴാഴ്ച വൈകീട്ട് എറണാകുളം പനമ്പിള്ളിനഗർ, കളമശ്ശേരി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകൾ സംഘം പരിശോധിച്ചു.
പനമ്പിള്ളിനഗറിലെ സോഷ്യൽ ബി വെഞ്ചേഴ്സ്, കളമശ്ശേരിയിലെ പ്രഫഷനൽ സർവിസ് ഇന്നവേഷൻ എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഴിയാണ് അനന്തുകൃഷ്ണൻ ഇടപാടുകാരിൽനിന്ന് പണം സ്വീകരിച്ചത്. പണമടച്ച സന്നദ്ധ സംഘടനകളുമായും വ്യക്തികളുമായും കരാർ ഉണ്ടാക്കിയതും ഈ സ്ഥാപനങ്ങളുടെ പേരിലാണ്.
ആദ്യഘട്ടത്തിൽ അഞ്ച് ജില്ലകളിലായി രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഇതിനിടെ, തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുടുംബശ്രീ മിഷൻ മലപ്പുറം ജില്ല കോഓഡിനേറ്ററാണ് പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് കാണിച്ച് സി.ഡി.എസ് ചെയർപേഴ്സൺമാർക്ക് കത്തയച്ചത്. ജെ.എസ്.എസ് എന്ന സമിതി വഴിയായിരുന്നു ഇവിടെ പണം സമാഹരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.