മൂവാറ്റുപുഴ: പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിന് മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി-ഒന്ന് ജാമ്യം അനുവദിച്ചു.
മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിലാണ് ജാമ്യം. സമാനമായ മറ്റ് മുപ്പതോളം കേസുകളിൽ പ്രതിയായതിനാൽ ജയിൽമോചിതനാവാൻ കഴിയില്ല.
നേരത്തേ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് മുപ്പതോളം കേസുകളിൽ പ്രതി ചേർക്കുകയായിരുന്നു. തട്ടിപ്പിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നതിൽ തെളിവുണ്ടെന്ന് ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഹൈകോടതി വ്യക്തമാക്കിയിരുന്നു.
വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പകുതിവിലക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്നുപറഞ്ഞ് സംസ്ഥാനത്തുടനീളം കോടികളുടെ തട്ടിപ്പാണ് നടന്നത്. തൊടുപുഴ കോളപ്ര ചൂരകുളങ്ങര വീട്ടിൽ അനന്ദു കൃഷ്ണനാണ് (26) കേസിലെ മുഖ്യപ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.