representational image

സം​സ്ഥാ​ന​ത്ത് 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള പ​കു​തി​യി​ല​ധി​കം പേ​ര്‍ക്ക് ആ​ദ്യ ഡോ​സ് വാക്​സിൻ നൽകിയെന്ന്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള പ​കു​തി​യി​ല​ധി​കം പേ​ര്‍ക്ക് ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍ത്ത് ആ​കെ 1,66,89,600 പേ​ര്‍ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. അ​തി​ല്‍ 1,20,10,450 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 46,79,150 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍കി​യ​ത്. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ജ​ന​സം​ഖ്യ​യി​ല്‍ 50.04 ശ​ത​മാ​നം പേ​ര്‍ക്ക് ഒ​ന്നാം ഡോ​സും 19.5 ശ​ത​മാ​നം പേ​ര്‍ക്ക് ര​ണ്ടാം ഡോ​സും ന​ല്‍കി. 2011ലെ ​സെ​ന്‍സ​സ് അ​നു​സ​രി​ച്ച് ആ​കെ ജ​ന​സം​ഖ്യ​യു​ടെ 35.95 ശ​ത​മാ​നം പേ​ര്‍ക്ക് ഒ​ന്നാം ഡോ​സും 14 ശ​ത​മാ​നം പേ​ര്‍ക്ക് ര​ണ്ടാം ഡോ​സും ന​ല്‍കി.

സ്ത്രീ​ക​ളാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രി​ല്‍ മു​ന്നി​ലു​ള്ള​ത്. 86,70,691 പേ​ർ. പു​രു​ഷ​ന്മാ​ർ 80,16,121ഉം. 18 ​വ​യ​സ്സി​നും 44 വ​യ​സ്സി​നും ഇ​ട​ക്ക്​ പ്രാ​യ​മു​ള്ള 39,84,992 പേ​ര്‍ക്കും 45 വ​യ​സ്സി​നും 60 വ​യ​സ്സി​നും ഇ​ട​ക്ക്​ പ്രാ​യ​മു​ള്ള 58,13,498 പേ​ര്‍ക്കും 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 68,91,110 പേ​ര്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി. എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ര്‍ക്ക് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. തൊ​ട്ടു​പി​ന്നി​ല്‍ തി​രു​വ​ന​ന്ത​പു​ര​വും.

സം​സ്ഥാ​ന​ത്തി​നാ​കെ ഇ​തു​വ​രെ 1,60,87,960 ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. സം​സ്ഥാ​ന​ത്ത് ജ​നു​വ​രി 16 മു​ത​ലാ​ണ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ഗ​ര്‍ഭി​ണി​ക​ള്‍ക്കും കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍കാ​നാ​യി 'മാ​തൃ​ക​വ​ചം' എ​ന്ന പേ​രി​ല്‍ കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വാ​ര്‍ഡ് ത​ല​ത്തി​ല്‍ ആ​ശാ പ്ര​വ​ര്‍ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ ഗ​ര്‍ഭി​ണി​ക​ളെ​യും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യി​പ്പി​ച്ചാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കു​ന്ന​ത്.

Tags:    
News Summary - half of the 18 above popluation in kerala have vaccinated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.